ക​ഞ്ചാ​വ് ക​ട​ത്ത് : ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ
Monday, February 17, 2020 12:53 AM IST
തി​രു​വ​ന​ന്ത​പു​രം: ലാ​പ്ടോ​പ്പ് ബാ​ഗി​നു​ള്ളി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ര​കി​ലോ ക​ഞ്ചാ​വു​മാ​യി പ​ത്ത​നം​തി​ട്ട അ​ടൂ​ർ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഗോ​ഡ​ലി (20)അ​ടൂ​ർ ഏ​ഴം​കു​ളം പ​ന​ച്ചു​വി​ള​യി​ൽ ന​വീ​ൻ (20) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ പാ​റ​ശാ​ല റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ന്യാ​കു​മാ​രി പു​ന​ലൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​സ്‌​ഐ​മാ​രാ​യ അ​ബ്ദു​ൾ വ​ഹാ​ബ്, ശ്രീ​കു​മാ​ര​ൻ നാ​യ​ർ, എ​എ​സ്ഐ ശി​വ​കു​മാ​ർ,സി​പി​ഒ ബൈ​ജു എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.തി​രു​നെ​ൽ​വേ​ലി സെ​ന്‍റ് മ​റി​യം പോ​ളി​ടെ​ക്നി​ക്കി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രു​മെ​ന്നും​ഹോ​സ്റ്റ​ലി​ൽ ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യാ​ൻ ക​ന്പ​ത്തു​നി​ന്നും ക​ഞ്ചാ​വ് കൊ​ണ്ടു​വ​രു​ന്ന​വ​ഴി​യാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കോ​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.