കമ​ ുകി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യത്തിൽ ഭക്തജന പ്രവാഹം
Monday, February 17, 2020 12:53 AM IST
ബാ​ല​രാ​മ​പു​രം: ക​മു​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ​ത്തി​ല്‍ വ​ന്‍ ഭ​ക്ത​ജ​ന പ്ര​വാ​ഹം.
ഇ​ന്ന​ലെ ന​ട​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷ​ണി​ത്തി​ല്‍ നൂ​റ് ക​ണ​ക്കി​ന് വി​ശ്വാ​സ​ക​ള്‍ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ഭ്യാ​സ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ഇ​ന്ന് രാ​വി​ലെ ആ​റി​ന് ന​ട​ക്കു​ന്ന പ്ര​ഭാ​ത ദി​വ്യ​ബ​ലി​ക്ക് ഫാ.​കെ.​ആ​ര്‍ .ലോ​റ​ന്‍​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് വെ​ട്ടു​കാ​ട് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് ബാ​സ്റ്റി​ന്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. കെ​ആ​ര്‍​എ​ല്‍​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ ഷ​ന്‍ എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി ഫാ.​ചാ​ള്‍​സ് ലി​യോ​ണ്‍ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.
യു​വ​ജ​ന ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന നാ​ളെ രാ​വി​ലെ ന​ട​ക്കു​ന്ന പ്ര​ഭാ​ത ദി​വ്യ​ബ​ലി​ക്ക് ഫാ.​ദേ​വ​സി ജ​റി​ന്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക്ക് 12 ന് ​ന​ട​ക്കു​ന്ന സ​മൂ​ഹ​ദി​വ്യ​ബ​ലി​ക്ക് ഫാ.​അ​ജി അ​ലോ​ഷ്യ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റി ന് ​ന​ട​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് പെ​രു​ങ്ക​ട​വി​ള ഫൊ​റോ​ന വി​കാ​രി ഫാ.​ഷാ​ജു സെ​ബാ​സ്റ്റ്യ​ന്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ടി.​ബി​നു​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന ആ​ദ​ര സ​ന്ധ്യ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം​പി, ബി. ​ടി .ബീ​ന, സോ​ള​മ​ന്‍ അ​ല​ക്സ്, വി. ​രാ​ജേ​ന്ദ്ര​ന്‍, ജെ. ​കെ. ആ​ന​ന്ദ​കു​ട്ട​ന്‍, എ​സ്.​എ​സ്. ര​ജ്ഞി​ത​തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.