ആ​ന​താ​ഴ്ച്ചി​റ​യി​ൽ മു​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Monday, February 17, 2020 12:53 AM IST
പോ​ത്ത​ൻ​കോ​ട്: ആ​ഷി​ക്കി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ ആ​ന​താ​ഴ്ച്ചി​റ​യി​ൽ മു​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ ര​ക്ഷ​പ്പെ​ടു​ത്തി.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലാ​യി​രു​ന്നു സം​ഭ​വം.
നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് കു​ളി​യ്ക്കാ​നി​റ​ങ്ങി​യ പ​ള്ളി​പ്പു​റ​ത്തെ സ്വ​കാ​ര്യ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ആ​റു വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു.
വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര​നാ​യ ചി​റ​ത​ല​യ്ക്ക​ൽ വീ​ട്ടി​ൽ പ​തി​നെ​ട്ടു​കാ​ര​നാ​യ ആ​ഷി​ക് ചി​റ​യി​ലേ​ക്ക് ചാ​ടി വി​ദ്യാ​ർ​ഥി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി മു​ങ്ങി​ത്താ​ണ​പ്പോ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക​ൾ ഓ​ടി​ക്ക​ള​ഞ്ഞ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
വെ​ള്ളൂ​ർ വാ​ർ​ഡം​ഗം വി. ​ജ​യ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി വി​ദ്യാ​ർ​ഥി​ക​ളെ അ​വ​ർ​ക്കൊ​പ്പം വി​ട്ടു. ആ​ന​താ​ഴ്ച്ചി​റ​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് കു​ളി​ക്കാ​നാ​യി എ​ത്താ​റു​ണ്ടെ​ന്നും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്നും വി. ​ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.