പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, February 17, 2020 12:53 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പ​ത്തൊ​മ്പ​തു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.​കേ​ശ​വ​പു​രം ഒാ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റും കേ​ശ​വ​പു​രം തി​രു​വ​റ്റൂ​ർ ക്ഷേ​ത്ര​ത്തി​നു​സ​മീ​പം വി​ഷ്ണു ഭ​വ​നി​ൽ വി​ഷ്ണു (28)ആ​ണ് ന​ഗ​രൂ​ർ പോ​ലീ​സി​ന്‍റെ
പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ അ​വ​ശ​നാ​യ യു​വാ​വ് കേ​ശ​വ​പു​രം ആ​ശു​പ​ത്രി​യി​ലെ​ത്തു​ക​യും തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ പീ​ഡ​ന വി​വ​രം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.
തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​രൂ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. ന​ഗ​രൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ഹി​ൽ, ഗ്രേ​ഡ് എ​സ് ഐ​മാ​രാ​യ സ​തി​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.