ന്യൂ​ജെ​ൻ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, February 17, 2020 12:51 AM IST
ച​വ​റ: ന്യൂ​ജെ​ൻ ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ച​വ​റ​യി​ൽ ഒ​രാ​ൾ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ല​യി​ൻ​കീ​ഴ് മ​ണ​പ്പു​റം പ​ഴ​യ മ​ഠം വീ​ട്ടി​ൽ ഗോ​കു​ൽ (24 ) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഐ. ​നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ള്ള സം​ഘ​മാ​ണ് ഗോ​കു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഏ​ഴോ​ടെ ച​വ​റ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് വ​ല​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും വ​ന്ന ഇ​ത​ര​സം​സ്ഥാ​ന ആ​ഡം​ബ​ര ടൂ​റി​സ്റ്റ് ബ​സി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​ണെ​ന്നാ​ണ് ഇ​യാ​ൾ എ​ക്സൈ​സ്നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്ക് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ പി. ​രാ​ജീ​വ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ നി​ഷാ​ദ്, ശ്രീ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​നാ​ഥ്, മ​നു കെ. ​മ​ണി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

വ്യാ​പ​ക​മാ​യി ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​യ്ക്ക് ക​ട​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​താ​യി​ട്ടു​ള്ള പ​രാ​തി​യെ തു​ട​ർ​ന്ന് ഡ​പ്യൂ​ട്ടീ ക​മ്മീ​ഷ​ണ​ർ ജേ​ക്ക​ബ് ജോ​ണി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന .

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ്പ​ന​ക്കാ​യി ക​ട​ത്തി​കൊ​ണ്ടു വ​ന്ന അ​തി​മാ​ര​ക മ​യ​ക്ക്മ​രു​ന്നാ​യ ക്രി​സ്റ്റ​ൽ മെ​ത്ത് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന മെ​ത്ത​ലി​ൻ ഡ​യോ​ക്സി മെ​റ്റ ആം ​വി​റ്റ​മി​ൻ ആ​ണ് ഇ​ത്. ഗ്രാ​മി​നു 10000 രൂ​പ​യ്ക്ക് ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ഒ​രു ഏ​ജ​ന്‍റ് മു​ഖാ​ന്തി​രം വാ​ങ്ങി നാ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് മി​ല്ലി​ഗ്രാ​മി​നു ആ​യി​രം രൂ​പാ നി​ര​ക്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ൽ​പ്പ​ന ന​ട​ത്താ​റു​ണ്ടെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ച​താ​യി എ​ക്സൈ​സ് പ​റ​ഞ്ഞു.

ഒ​ന്നോ ര​ണ്ടോ ക്രി​സ്റ്റ​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ മ​ണി​ക്കൂ​റോ​ളം ല​ഹ​രി നി​ല​നി​ൽ​ക്കു​മെ​ന്നും വെ​ള്ള​ത്തി​ൽ ക​ല​ക്കി കു​ടി​ക്കാ​റു​ണ്ട് എ​ന്നും ചി​ല​പ്പോ​ൾ വെ​ള്ള​ത്തി​ൽ ക​ല​ക്കി​യ ശേ​ഷം സി​റി​ഞ്ചു ഉ​പ​യോ​ഗി​ച്ച കു​ത്തി വ​യ്ക്കാ​റു​ണ്ട് എ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ പ​റ​ഞ്ഞു. ശ​രീ​ര​ത്തി​നും മ​ന​സി​നും വ​ള​രെ​യേ​റെ ദോ​ഷ​ക​ര​മാ​യി മാ​റു​ന്ന​താ​ണ് ഈ ​മ​യ​ക്കു​മ​രു​ന്നെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും നി​ര​വ​ധി പേ​ർ ആ​ഡം​ബ​ര ടൂ​റി​സ്റ്റ് ബ​സു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള ല​ഹ​രി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും സൂ​ച​ന​യു​ണ്ട്.