എ​ൻഎ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്രോ​ജ​ക്ട് ഇ​ന്നു മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Monday, February 17, 2020 12:51 AM IST
കൊ​ല്ലം: പാ​ല​ത്ത​റ എ​ൻ.എ​സ്. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പ്രോ​ജ​ക്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും.
ഇ​തോ​ടൊ​പ്പം 200 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് ന​ബാ​ർ​ഡ് സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന എ​ൻ.​എ​സ് മെ​ഡി​ലാ​ന്‍റ് പ്രോ​ജ​ക്ടി​ലെ എ​ൻ.​എ​സ് കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും എ​ൻ.​എ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും.
ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​തു​ര സേ​വ​ന രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ സേ​വ​നം കാ​ഴ്ച​വ​ച്ച ജി​ല്ല​യി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രെ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ആ​ദ​രി​ക്കും. ബെ​സ്റ്റ് നേ​ഴ്സ് അ​വാ​ർ​ഡ് മ​ന്ത്രി കെ.​രാ​ജു വി​ത​ര​ണം ചെ​യ്യും.എം​പി​മാ​രാ​യ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ, കെ.​സോ​മ​പ്ര​സാ​ദ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. എം​എ​ൽ​എ​മാ​രാ​യ എം.​നൗ​ഷാ​ദ്, എം.​മു​കേ​ഷ്,മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പി.​രാ​ജേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​മാ​ധ​വ​ൻ‌​പി​ള്ള, സെ​ക്ര​ട്ട​റി പി.​ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.