വീ​ടിനു തീപിടിച്ചു:ലക്ഷങ്ങളുടെ നഷ്ടം
Monday, February 17, 2020 12:51 AM IST
ക​ഴ​ക്കൂ​ട്ടം : തീ​പി​ടിത്ത​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. മേ​ലേ തൃ​പ്പാ​ദ​പു​രം സ​ന്തോ​ഷ് ഭ​വ​നി​ൽ ജ്ഞാ​ന​ദീ​പ​ത്തി​ന്‍റെ ഓ​ടി​ട്ട വീ​ടാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ക​ത്തി​ന​ശി​ച്ച​ത്. ജ്ഞാ​ന​ദീ​പം ത​നി​ച്ചാ​യി​രു​ന്നു ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.ഇദ്ദേഹം പ​ള്ളി​യി​ൽ പോ​യ സ​മ​യ​ത്താ​യി​രു​ന്നു തീ​പി​ടു​ത്തം.വീ​ട്ടി​ന​ക​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ക​ത്തി ന​ശി​ച്ചു.​സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ക​ഴ​ക്കൂ​ട്ടം പോ​ലീ​സും ,ക​ഴ​ക്കൂ​ട്ടം അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് തീ​യ​ണ​ച്ചു. തീ ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല​ന്ന് ഫ​യ​ർ​ഫോ​ഴ്സ് പ​റ​ഞ്ഞു. അ​ഗ്നി​ശ​മ​ന​സേ​ന ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​പി. മ​ധു​വി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ എ​ഫ്ആ​ർ​ഓ​മാ​രാ​യ ബി ​സ​ന്തോ​ഷ് കു​മാ​ർ , ആ​ർ. അ​രു​ൺ കു​മാ​ർ ,എ​സ്. അ​നി​ൽ​കു​മാ​ർ , ഡി. ​പ്ര​വീ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.