ക​ട​ലി​ൽ വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി 20 മ​ണി​ക്കൂ​റി​നുശേ​ഷം തി​രി​കെ എ​ത്തി
Monday, February 17, 2020 12:51 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഇ​രു​പ​ത് മ​ണി​ക്കൂ​റി​ന ുശേ​ഷം തി​രി​കെ എ​ത്തി.
ആ​ദി​നാ​ട് അ​ഖി​ൽ നി​വാ​സി​ൽ സാ​മു​വ​ൽ (38) ആ​ണ് നീ​ണ്ട ഇ​രു​പ​തു മ​ണി​ക്കൂ​റോ​ളം ക​ര​കാ​ണാ​ക്ക​ട​ലി​ൽ ജീ​വ​നു വേ​ണ്ടി അ​ല​ഞ്ഞ​ത്. എ​ങ്ങോ​ട്ടെ​ന്നി​ല്ലാ​തെ നീ​ന്തി​യ​പ്പോ​ൾ ക​വ​നാ​ട്ട് നി​ന്നും പു​റ​പ്പെ​ട്ട യേ​ശു ആ​രാ​ധ​ന വ​ള്ള​ത്തി​ൽ നി​ന്നും റോ​പ്പ് കി​ട്ടി​യ​താ​യും പീ​ന്നീ​ട് ത​ന്നി​ക്കൊ​ന്നും അ​റി​യി​ല്ലെ​ന്ന് ആ​ശു​പ​ത്രി​ക്കി​ട​യി​ൽ ഇ​രു​ന്ന് സാ​മു​വ​ൽ പ​റ​ഞ്ഞു.
ഉ​ട​ൻ ത​ന്നെ വ​ള്ള​ത്തി​ലെ ജീ​വ​ന​ക്കാ​ർ നീ​ണ്ട​ക​ര​യി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ലും തു​ട​ർ​ന്ന് വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. ആ​ല​പ്പാ​ട് നി​ന്നും ആ​ദി​നാ​ട്ടെ സു​നാ​മി ടൗ​ൺ​ഷി​പ്പി​ൽ വീ​ട് ല​ഭി​ച്ച് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു ഇൗ ​യു​വാ​വ്.ദീ​പ്തി ബോ​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ശ​നി​യാ​ഴ്ച വെ​ളു​പ്പി​ന് മൂ​ന്നി​ന് ശ്രാ​യി​ക്കാ​ടി​നു സ​മീ​പം വ​ച്ച് ബോ​ട്ടി​ൽ നി​ന്നും ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.
കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. കോ​സ്റ്റ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ :റീ​ജ. മ​ക്ക​ൾ: അ​ഖി​ൽ, അ​വ​ന്തി​ക.