കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്
Monday, February 17, 2020 12:51 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചി​ന് എം​സി റോ​ഡി​ല്‍ തൈ​ക്കാ​ട് വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ പി​ര​പ്പ​ന്‍​കോ​ട് ര​ഞ്ജി​ത് ലൈ​ന്‍ മ​കം വീ​ട്ടി​ല്‍ അ​ഭി​ലാ​ഷ്(36)​ന് ആ​ണ് പ​രി​ക്കേ​റ്റ​ത്. യു​വാ​വ് വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഹൈ​ടെ​ക്ക്
ഫി​ഷ്മാ​ർ​ട്ടി​ന്‍റെ
ഉ​ദ്ഘാ​ട​നം നാ​ളെ

കൊ​ല്ലം: മ​ത്സ്യ​ഫെ​ഡി​ന്‍റെ ഹൈ​ടെ​ക്ക് ഫി​ഷ്മാ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ലം ബീ​ച്ചി​ൽ ന​ട​ക്കും. എം.​മു​കേ​ഷ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ മാ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ആ​ദ്യ​വി​ൽ​പ്പ​ന​യും ര​ണ്ട് ടി ​ഓ​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള അ​രി വി​ത​ര​ണ​വും മ​ന്ത്രി ന​ട​ത്തും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. മ​ത്സ്യ​ഫെ​ഡ് എം​ഡി ഡോ.​ലോ​റ​ൻ​സ് ഹ​രോ​ൾ​ഡ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.