പോ​റോ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്തെ ബൈ​റോ​ഡ് അ​പ​ക​ട തു​രു​ത്താ​കു​ന്നു
Monday, February 17, 2020 12:51 AM IST
വി​ഴി​ഞ്ഞം: ക​ഴ​ക്കൂ​ട്ടം - കാ​രോ​ട് ബൈ​പാ​സി​ൽ കോ​വ​ളം പോ​റോ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്തെ ബൈ​റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം.നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന​വ​കാ​ശ​പ്പെ​ട്ട് തു​റ​ന്നു​കൊ​ടു​ത്ത റോ​ഡി​ൽ അ​ൻ​പ​ത് മീ​റ്റ​റോ​ളം ദൂ​രം മെ​റ്റ​ൽ മാ​ത്രം നി​ര​ത്തി അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ഇ​തി​നോ​ട​കം നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് വീ​ണ് പ​രി​ക്കേ​റ്റെ​ന്നും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വ​ൻ അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കോ​വ​ളം ആ​ഴാ​കു​ള​ത്തു നി​ന്ന് കു​ത്ത​നെ​യു​ള്ള ക​യ​റ്റ​വും ക​ഴി​ഞ്ഞ് കു​ത്തി​റ​ക്ക​വും താ​ണ്ടി വേ​ണം വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് റോ​ഡി​ൽ പ്ര​വേ​ശി​ക്കാ​ൻ .
തു​റ​ന്നു​കൊ​ടു​ത്തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന അ​ധി​കൃ​ത​ർ പ്ര​ധാ​ന റോ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ തി​രി​ഞ്ഞ് നോ​ക്കി​യി​ല്ല. മെ​റ്റ​ൽ മാ​ത്രം നി​ര​ത്തി ത​ക​ർ​ന്ന​ടി​ഞ്ഞ ഇ​ടു​ങ്ങി​യ​റോ​ഡി​ൽ കൂ​ടി ഏ​റെ സാ​ഹ​സ​പ്പെ​ട്ട് ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ഴ​മേ​റി​യ കു​ഴി​യി​ൽ പ​തി​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ന്ന​തും​ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്ന യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. ക​ഴ​ക്കൂ​ട്ടം മു​ത​ൽ ത​ല​ക്കോ​ട് വ​രെ നീ​ളു​ന്ന​താ​ണ് ഒ​ന്നാം ഘ​ട്ടം. കോ​വ​ളം ജം​ഗ​ഷ​നി​ൽ നി​ന്ന് ത​ല​ക്കോ​ടി​ലേ​ക്ക് പോ​കാ​നു​ള്ള ഏ​ക മാ​ർ​ഗ​മാ​ണ് ഇൗ ​റോ​ഡ്. ക​നാ​ലി​ന് കു​റു​കെ ഏ​റെ പൊ​ക്ക​ത്തി​ലു​ള്ള പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ബൈ​പാ​സ് ഇ​വി​ടെ​യെ​ത്തു​മ്പോ​ൾ നാ​ല് വ​രി​യാ​യി ചു​രു​ങ്ങും. അ​തി​നാ​ൽ ഒ​റ്റ​വ​രി​പ്പാ​ത​ക​ളാ​യ ബൈ​റോ​ഡി​നെ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ പ്ര​ധാ​ന റോ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ബ​ണ്ഡ​പ്പെ​ട്ട​വ​രു​ടെ പ​രി​ഹാ​രം കാ​ണ​ൽ. സി​ഗ്ന​ൽ സ്റ്റേ​ഷ​നോ ഒ​ന്നും അ​നു​വ​ദി​ക്കാ​ത്ത സ​ർ​വീ​സ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തും അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം വ​രു​ത്തി വ​യ്ക്കു​മെ​ന്ന് നേ​ര​ത്തെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ബൈ​പാ​സ് തു​റ​ക്കു​ന്ന​തി​ന് മു​ന്പു​ത​ന്നെ ചീ​റി​പ്പാ​ഞ്ഞെ​ത്തി​യ വാ​ഹ​നം ഒ​രു കു​രു​ന്ന് ജീ​വ​ൻ അ​പ​ഹ​രി​ച്ചി​രു​ന്നു.

ഇ​തോ​ടെ ഉ​യ​ർ​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ ത​ണു​പ്പി​ക്കാ​ൻ ബ​ദ​ൽ സം​വി​ധാ​ന​മൊ​രു​ക്കാ​മെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പു ന​ൽ​കി​യ അ​ധി​കൃ​ത​ർ പി​ന്നെ തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.