മാ​ലി​ന്യ​ര​ഹി​ത ന​ഗ​രം: ദേ​ശീ​യ സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും
Monday, February 17, 2020 12:51 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് ദി​വ​സ​മാ​യി യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന മാ​ലി​ന്യ​ര​ഹി​ത ന​ഗ​ര​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളു​ടെ ദേ​ശീ​യ സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും. ഇ​ന്നു ഹോ​ട്ട​ൽ സൗ​ത്ത് പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന പ്ലീ​ന​റി സെ​ഷ​നോ​ടെ​യാ​ണ് സ​മ്മേ​ള​നം സ​മാ​പി​ക്കു​ക. രാ​വി​ലെ 9.30ന് ​മാ​ലി​ന്യ​ര​ഹി​ത ന​ഗ​ര​ങ്ങ​ളു​ടെ നെ​റ്റ്‌​വ​ർ​ക്കിം​ഗ് ന​ട​ക്കും. തു​ട​ർ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ ഉ​രു​ത്തി​രി​ഞ്ഞ ആ​ശ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ത​ര​ണം ഉ​ണ്ടാ​കും. 11.30ന് ​മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ ഡോ.​ടി.​എ​ൻ. സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മേ​യ​ർ കെ.​ശ്രീ​കു​മാ​ർ, കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
മാ​ലി​ന്യ​സം​സ്ക​ര​ണ രീ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്പോ​ൾ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നെ​തി​രെ​യു​ള്ള ചെ​റു​ത്തു​നി​ൽ​പി​നു​കൂ​ടി പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ന​ലെ പ്ര​സം​ഗി​ച്ച മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ഉ​ണ്ട ാകു​ന്ന ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ ഈ​ർ​പ്പം കൂ​ടു​ത​ലാ​യ​തി​നാ​ൽ ക​ത്തി​ക്ക​ൽ രീ​തി​ക​ൾ പ​ല​തും ഫ​ല​പ്ര​ദ​മ​ല്ലെ​ന്നു മ​ന്ത്രി ചൂ​ണ്ട ിക്കാ​ട്ടി. ഉ​റ​വി​ട, വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്ക​ര​ണ രീ​തി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ന​യ​ത്തി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വാ​ഹ സ​ദ്യ​ക​ളി​ലും മ​റ്റും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തേ​ക്കാ​ൾ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത് ഭ​ക്ഷ​ണം പാ​ഴാ​കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​ണെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ച്ച വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ പ​റ​ഞ്ഞു. ആ​വ​ശ്യ​ത്തി​നു മാ​ത്രം ഭ​ക്ഷ​ണം എ​ടു​ക്കാ​നും എ​ടു​ക്കു​ന്ന ഭ​ക്ഷ​ണം മു​ഴു​വ​നും ക​ഴി​ക്കു​ന്ന​തി​നും ആ​ളു​ക​ളെ ശീ​ലി​പ്പി​ക്ക​ണം. ഇ​തി​ലൂ​ടെ മാ​ലി​ന്യ​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ട ിക്കാ​ട്ടി. മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ, ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​എം.​വി​ജ​യാ​ന​ന്ദ്, പ്ര​ഫ. പി.​കെ. ര​വീ​ന്ദ്ര​ൻ, ഗ​യ ഇ​ന്ത്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​ൻ.​ഷി​ബു എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ്ര​സം​ഗി​ച്ചു.