മ​രം ക​ട​പു​ഴ​കി വീ​ണ് അ​ഞ്ചു കാ​റു​ക​ൾ ത​ക​ർ​ന്നു
Monday, February 17, 2020 12:51 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്കൃ​ത കോ​ള​ജ് വ​ള​പ്പി​ലെ മ​രം ക​ട​പു​ഴ​കി വീ​ണ് അ​ഞ്ചു കാ​റു​ക​ൾ ത​ക​ർ​ന്നു.

പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​ന് സ​മീ​പ​ത്താ​യി റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന അ​ഞ്ചു കാ​റു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. മൂ​ന്ന് കാ​റു​ക​ൾ ഭാ​ഗി​ക​മാ​യും ര​ണ്ടെ​ണ്ണം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​സ്കൃ​ത കോ​ള​ജി​ന് മു​ന്നി​ലെ വ​ന്മ​ര​മാ​ണ് നി​ലം​പൊ​ത്തി​യ​ത്. ര​ണ്ടു​പോ​സ്റ്റും ഇ​ല​ക്ട്രി​ക്ക് കേ​ബി​ളു​ക​ളും കോ​ള​ജി​ന് മു​ന്നി​ലെ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യും ത​ക​ർ​ന്നു.