തൊ​ടു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് തു​റ​​ക്കാ​ൻ പൊതുപ്രവർത്തകന്‍റെ ഉപവാസം
Sunday, February 16, 2020 1:04 AM IST
തി​രു​വ​ന​ന്ത​പു​രം: തൊ​ടു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് തു​റ​ന്നു​കൊ​ടു​ക്കാ​നാ​യി പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ആ​ന്പ​ൽ ജോ​ർ​ജ് തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ടി​ഞ്ഞാ​റേ കോ​ട്ട​യി​ലെ കെ​എ​സ്ആ​ർ​ടി​സി ആ​സ്ഥാ​ന​ത്ത് ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തി. രാ​വി​ലെ പ​ത്തി​നാ​രം​ഭി​ച്ച സ​മ​രം വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പി​ച്ചു.

ഏ​ഴു​വ​ർ​ഷം മു​ന്പാ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ നി​ർ​മാ​ണം 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി​ട്ടും ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്നി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ണി​പൂ​ർ​ത്തി​യാ​ക്കി​യ ക​ട​മു​റി​ക​ൾ ലേ​ല​ത്തി​ൽ​പോ​യി. ര​ണ്ടാം​ഘ​ട്ടം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ ലേ​ലം ന​ട​ന്നി​ട്ടി​ല്ല. സ്റ്റാ​ൻ​ഡി​നു​വേ​ണ്ടി ര​ണ്ടേ​ക്ക​ൽ 85 സെ​ന്‍റ​ർ സ്ഥ​ലം അ​ക്വ​യ​ർ ചെ​യ്തു. ഈ ​സ്ഥ​ലം പ​ല​രും കൈ​യേ​റി​യി​രി​ക്കു​ന്ന​താ​യും അ​വ അ​ള​ന്നു തി​രി​ക്ക​ണ​മെ​ന്നും കൈ​യ​റ്റ ഭൂ​മി തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നും​കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​ന്പ​ൽ ജോ​ർ​ജ് ഉ​പ​വ​സി​ച്ച​ത്.

ലോ​റി സ്റ്റാ​ൻ​ഡി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ൻ​ഡി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് പൊ​ടി​ശ​ല്യ​വും മ​ഴ​ക്കാ​ല​ത്ത് ചെ​ളി​ശ​ല്യ​വു​മാ​ണ്. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ രാ​ത്രി വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടു​ന്നു. ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്ത് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്നും ആ​ന്പ​ൽ ജോ​ർ​ജ് പ​റ​ഞ്ഞു.