സം​ര​ക്ഷ​ണ യ​ജ്ഞം ന​ട​ക്കു​ന്പോ​ൾ കി​ള്ളി​യാ​റി​ലേ​ക്ക് ശുചിമുറി മാ​ലി​ന്യം ഒഴുക്കു​ന്നു
Sunday, February 16, 2020 1:04 AM IST
നെ​ടു​മ​ങ്ങാ​ട്: ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ നി​ന്നു​ള്ള ക​ക്കൂ​സ് മാ​ലി​ന്യം തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി പ​രാ​തി. ന​ഗ​ര​സ​ഭ​യി​ലെ വാ​ളി​ക്കോ​ട് ജം​ഗ്ഷ​നി​ൽ ഉ​ള്ള ഒ​രു ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ നി​ന്നാ​ണ് ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പു​ളി​ഞ്ചി-​വാ​ളി​ക്കോ​ട് ഏ​ല തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത​ത്രെ. ഇ​ത് കി​ള്ളി​യാ​റ്റി​ലാ​ണ് പ​തി​ക്കു​ന്ന​ത്. നി​ര​വ​ധി പ​രാ​തി​ക​ൾ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​ക്ക് ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല​ന്നാ​ണ് ആ​ക്ഷേ​പം.

കി​ള്ളി​യാ​ർ ര​ണ്ടാം ഘ​ട്ട ശു​ചീ​ക​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി വീ​ണ്ടും നാ​ട്ടു​കാ​ർ ആ​ക്‌​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കു പ​രാ​തി ന​ൽ​കി. ഇ​തി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യും പ​തി​നാ​യി​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി​യും കി​ള്ളി​യാ​ർ സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ത​യാ​റാ​കു​ന്പോ​ൾ മ​നു​ഷ്യ വി​സ​ർ​ജ്യം ഉ​ൾ​പ്പെ​ടെ തോ​ട്ടി​ലൂ​ടെ ഒ​ഴു​ക്കി കി​ള്ളി​യാ​റ്റി​ലെ​ത്തു​ന്നു. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ന​ഗ​ര​സ​ഭ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ അ​റി​യി​ച്ചു.