ല​ത്തീ​ന്‍ സ​മു​ദാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം സു​താ​ര്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധം: കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ
Sunday, February 16, 2020 1:03 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര; ല​ത്തീ​ന്‍ സ​മു​ദാ​യ​ത്തി​ന് അ​ര്‍​ഹ​മാ​യ സ​മു​ദാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ വി​ത​ര​ണം സു​താ​ര്യ​മാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര എം​എ​ല്‍​എ കെ. ​ആ​ന്‍​സ​ല​ന്‍ . ചി​ല സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ര്‍​ട്ടി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണ​ത്തി​ല്‍ അ​ലം​ഭാ​വം കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ സ​മി​തി​യു​ടെ ലാ​റ്റി​ന്‍​കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ 22 ാം ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മു​ദാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കെ​എ​ല്‍​സി​എ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡി.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ല്‍ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജി.​ക്രി​സ്തു​ദാ​സ്, ശു​ശ്രൂ​ഷ കോ -​ഓ​ഡി​നേ​റ്റ​ര്‍ മോ​ണ്‍. വി.​പി ജോ​സ്, നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത അ​ല്‍​മാ​യ ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​സ്. എം. ​അ​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ജോ​സ്‌​ലാ​ല്‍, കെ​എ​ല്‍​സി​എ സം​സ്ഥാ​ന സ​മി​തി അം​ഗം എ​സ്. ഉ​ഷാ​കു​മാ​രി , ഫാ.​ഡെ​ന്നി​സ് കു​മാ​ര്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ആ​റ്റു​പു​റം നേ​ശ​ന്‍, സെ​ക്ര​ട്ട​റി ടി.​സ​ദാ​ന​ന്ദ​ന്‍,വി​ജ​യ​കു​മാ​ര്‍, എം​എം അ​ഗ​സ്റ്റി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വ​രു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ സ​മു​ദാ​യ അം​ഗ​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​മാ​യ പ്രാ​ധി​നി​ത്യം ന​ല്‍​ക​ണം പൗ​ര​ത്വ നി​യ​മ ബി​ല്‍ റ​ദ്ദാ​ക്ക​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പൗ​ര​ത്വ നി​യ​മ​വും സെ​ന്‍​സ​സും എ​ന്ന വി​ഷ​യ​ത്തി​ല്‍ പി​എ​സ്‌​സി മു​ന്‍ സെ​ക്ര​ട്ട​റി എ. ​കെ. സാ​ദി​ക് ക്ലാ​സെ​ടു​ത്തു.