ന​ഗ​ര​ത്തി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്ക​ണം
Sunday, February 16, 2020 1:03 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ല്‍ ന​ഗ​ര​സ​ഭ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ കാ​ട്ടു​ന്ന​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ കു​റ്റ​പ്പെ​ടു​ത്തി. ഓ​ണ്‍​ലൈ​ന്‍​വ​ഴി ബു​ക്ക്‌ ചെ​യ്യു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ന​ഗ​ര​സ​ഭ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഓ​ണ്‍​ലൈ​നി​ല്‍ ബു​ക്കു​ചെ​യ്ത​വ​ര്‍​ക്ക് ഇ​തു​വ​രെ വെ​ള്ളം ല​ഭി​ച്ചി​ട്ടി​ല്ല.

ഓ​ണ്‍​ലൈ​നി​ല്‍ ബു​ക്ക്‌ ചെ​യ്യാ​ത്ത​വ​രൊ​ന്നും വെ​ള്ളം കു​ടി​ക്കേ​ണ്ടെ​ന്ന ധി​ക്കാ​ര​പ​ര​മാ​യ നി​ല​പാ​ടാ​ണ് ന​ഗ​ര​സ​ഭ കൈ​ക്കൊ​ള​ളു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​നു​ള​ള ഉ​ത്ത​ര​വാ​ദി​ത്വം ന​ഗ​ര​സ​ഭ​ക്കാ​ണെ​ന്ന​കാ​ര്യം അ​വ​ര്‍ വി​സ്മ​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ന​ഗ​ര​വി​ക​സ​ന​ത്തി​നു​വേ​ണ്ടി ഒ​ന്നും മാ​റ്റി​വ​യ്ക്കാ​ത്ത സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​നൊ​പ്പ​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​നെ​ന്ന് അ​വ​ര്‍ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​യ​തേ​ടെ ന​ഗ​ര​ത്തി​ലെ​ങ്ങും അ​തി​രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​മാ​ണ്. വ​ട്ടി​യൂ​ര്‍​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ളെ​ല്ലാം പാ​ഴ്‌​വാ​ക്കു​ക​ളും അ​ത് വി​ശ്വ​സി​ച്ച​വ​ര്‍​ക്ക് പ​ക​ല്‍​കി​നാ​വു​മാ​യെ​ന്ന് സ​ന​ല്‍ പ​റ​ഞ്ഞു.