അ​ന​ധി​കൃ​ത​മാ​യി കു​ന്നി​ടി​ക്ക​ലും പാ​ടം നി​ക​ത്ത​ലും: ജെ​സി​ബി​യും ടി​പ്പ​ര്‍ ലോ​റി​യും പി​ടി​കൂ​ടി
Sunday, February 16, 2020 1:03 AM IST
വെ​ള്ള​റ​ട: അ​ന​ധി​കൃ​ത​മാ​യി കു​ന്നി​ടി​ക്ക​ലും പാ​ടം നി​ക​ത്ത​ലും ന​ട​ത്തു​ന്ന​തി​നി​ടെ ജെ​സി​ബി​യും ടി​പ്പ​ര്‍ ലോ​റി​യും പി​ടി​കൂ​ടി. വെ​ള്ള​റ​ട പോ​ലീ​സ് പ​രി​ധി​യി​ല്‍ ര​ഹ​സ്യ​മാ​യി പാ​ട​ശേ​ഖ​രം നി​ക​ത്തു​ന്ന സം​ഘ​ത്തി​ന്‍റെ മ​ണ്ണ് മാ​ന്തി​യ​ന്ത്ര​വും മ​ണ്ണ് നി​റ​ച്ച ടി​പ്പ​ര്‍ ലോ​റി​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​ന്‍റെ നീ​ക്കം നി​രി​ഷി​ച്ച ശേ​ക്ഷ​മാ​ണ് കു​ന്നി​ടി​ക്ക​ല്‍ പു​രോ​ഗ​മി​ച്ച​ത്.

വെ​ള്ള​റ​ട സി​ഐ ബി​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ര്‍​ന്ന് എ​സ്ഐ സ​തീ​ഷ്‌​ശേ​ഖ​റാ​ണ് ജെ​സി​ബി​യും ടി​പ്പ​ര്‍ ലോ​റി​യും പി​ടി​കൂ​ടി​യ​ത്. ഇ​വ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റു​മെ​ന്ന് സി​ഐ ബി​ജു പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച​മു​മ്പ് ഇ​തേ​മ​ണ്ണ് മാ​ഫി​യ ആ​ന​പ്പാ​റ​ക്കു സ​മീ​പം രാ​ത്രി​യി​ല്‍ ര​ഹ​സ്യ​മാ​യി കു​ന്നി​ടി​ച്ച് ക​ട​ത്തി​യ​തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.