മ​ഹാ​ച​രി​ത്രം ചി​ത്ര​പ്ര​ദ​ര്‍​ശ​നം
Sunday, February 16, 2020 1:03 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ ജ​ന​നം മു​ത​ല്‍ അ​രു​വി​പ്പു​റം വ​രെ​യു​ള്ള ജീ​വി​താ​ധ്യാ​യ​ങ്ങ​ള്‍ വ​ര്‍​ണ്ണ​ക്കൂ​ട്ടി​ലൊ​രു​ക്കി​യ മ​ഹാ​ച​രി​ത്രം ചി​ത്ര​പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ചി​ത്ര​കാ​ര​നാ​യ ശ്രീ​ഹ​ര്‍​ഷ​നാ​ണ് ഗു​രു​വി​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി​യു​ള്ള 21 ചി​ത്ര​ങ്ങ​ള്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​രോ ചി​ത്ര​വും വ്യ​ത്യ​സ്ത ജീ​വി​ത​കാ​ല​ഘ​ട്ട​ത്തി​ലു​ള്ള​താ​ണ്. പ​ശ്ചാ​ത്ത​ല​വും വ്യ​ത്യ​സ്തം. ഗു​രു​വി​ന്‍റെ ജീ​വ​ച​രി​ത്രം വ​ള​രെ സൂ​ക്ഷ്മ​മാ​യി ഗ്ര​ഹി​ച്ച​തി​നു ശേ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു ഉ​ദ്യ​മ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തെ​ന്ന് ശ്രീ​ഹ​ര്‍​ഷ​ന്‍ പ​റ​ഞ്ഞു. അ​രു​വി​പ്പു​റം ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍ ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച പ്ര​ദ​ര്‍​ശ​നം ശി​വ​ഗി​രി മ​ഠം സെ​ക്ര​ട്ട​റി സാ​ന്ദ്രാ​ന​ന്ദ സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.