നേ​ട്ട​ത്തി​ന്‍റെ നെ​റു​ക‍​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും
Sunday, February 16, 2020 1:03 AM IST
ജില്ലാ പഞ്ചായത്തിന് ര​ണ്ടാം ത​വ​ണ​യും സ്വ​രാ​ജ് ട്രോ​ഫി

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​വും മി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ള്ള സ്വ​രാ​ജ് ട്രോ​ഫി നേ​ടി അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ട​ത്തി​ന്‍റെ നി​റ​വി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. സ്വ​രാ​ജ് ട്രോ​ഫി ര​ണ്ടാം ത​വ​ണ​യും ക​ര​സ്ഥ​മാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ മു​ഴു​വ​ൻ പേ​ർ​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു ന​ന്ദി അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ക്ലാ​സ് റൂം ​ലൈ​ബ്ര​റി എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​യ സ​ർ​ഗ​വാ​യ​ന മി​ക​ച്ച രീ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ​മ്പൂ​ർ​ണ​വാ​യ​ന, എ​ബി​സി പ്രോ​ഗ്രാം, സ്‌​നേ​ഹ​സ്പ​ർ​ശം, ഹാ​ച്ച​റി യൂ​ണി​റ്റ്, ജൈ​വ​സ​മൃ​ദ്ധി, വി​ദ്യാ​ജോ​തി, സ്‌​നേ​ഹ​ധാ​ര, ക്ഷീ​ര​സ​മൃ​ദ്ധി, ഗ്രീ​ൻ​മി​ൽ​ക്ക് പ​ദ്ധ​തി, വ​ന​ജ്യോ​തി, കൂ​ത്ത​മ്പ​ലം, വ​ഴി​യ​മ്പ​ലം, ഗ്ര​ന്ഥ​പ്പു​ര, പാ​ഥേ​യം, കേ​ദാ​രം, സാ​ര​ഥി, മാ​ന​സ, ജ​ല​ശ്രീ, ദി​ശ എ​ന്നി​ങ്ങ​നെ നൂ​ത​ന​വും ജ​ന​ക്ഷേ​മ​ക​ര​വു​മാ​യ പ​ല പ​ദ്ധ​തി​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.

ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൃ​ത്യ​ത​യോ​ടെ​യും സൂ​ക്ഷ്മ​ത​യോ​ടെ​യും മി​ക​വാ​ർ​ന്ന നേ​തൃ​പാ​ട​വ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു​വി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ മി​ക​ച്ച ജ​ന​പ്ര​തി​നി​ധി​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ഭാ പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും ന​ല്ല ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​നു​ള്ള അ​വാ​ർ​ഡാ​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ 2017-18 ലെ ​ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ ശാ​ക്തീ​ക​ര​ൺ പു​ര​സ്‌​കാ​ര​വും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. ര​ക്ഷ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ലോ​ക ഗി​ന്ന​സ്സ് റെ​ക്കോ​ഡും 2018ൽ ​ക​ര​സ്ഥ​മാ​ക്കി.

നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ന്‍റെ മാതൃകാപരമായ പ്രവർത്തനത്തിന് അംഗീകാരം

നെ​ടു​മ​ങ്ങാ​ട് : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​നു​ള്ള സ്വ​രാ​ജ് ട്രോ​ഫി ഇ​ക്കു​റി​യും നെ​ടു​മ​ങ്ങാ​ടി​ന് സ്വ​ന്തം. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്, ബി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ന​ട​ന്നു​വ​രു​ന്ന​ത്. ജൈ​വ​ഗ്രാ​മം, അ​ങ്ക​ണ​വാ​ടി ജൈ​വ​ഗ്രാ​മം, ത​രി​ശ് ര​ഹി​ത ഗ്രാ​മം, വ​ല്ലം​നി​റ, അ​ഗ്രി ബി​സി​ന​സ്സ് ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്‍റ​ർ, കി​ള്ളി​യാ​ർ മി​ഷ​ൻ, ആ​ർ​ആ​ർ​എ​ഫ് തു​ട​ങ്ങി​യ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ജ​ന​കീ​യ പ​ദ്ധ​തി​ക​ളാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ പ​ഞ്ചാ​യ​ത്ത് ശ​ശാ​ക്തീ​ക​ര​ൺ അ​വാ​ർ​ഡ് ര​ണ്ടു ത​വ​ണ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​ള്ള സ്വ​രാ​ജ് ട്രോ​ഫി​ക്കു പു​റ​മെ മി​ക​ച്ച ജ​ന​പ്ര​തി​നി​ധി​യ്ക്കു​ള്ള പ്ര​തി​ഭാ പു​ര​സ്കാ​ര​വും പ്ര​സി​ഡ​ന്‍റ് ബി.​ബി​ജു​വി​ന് ല​ഭി​ച്ചി​രു​ന്നു. കൂ​ടാ​തെ മി​ക​ച്ച ജീ​വ​ന​ക്കാ​ർ​ക്കു​ള്ള അ​വാ​ർ​ഡും ജൈ​വ​ഗ്രാ​മ​ത്തി​ന് കൃ​ഷി വ​കു​പ്പി​ന്‍റെ അ​വാ​ർ​ഡു​ക​ളും ഈ ​ബ്ലോ​ക്കി​ന് മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കി​ട്ടി​യി​ട്ടു​ണ്ട്.