ആ​രോ​ഗ്യ​മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​.‍​കോ​ള​ജി​ന് നി​ര്‍​ണാ​യ​ക പ​ങ്ക്: ഗ​വ​ര്‍​ണ​ര്‍
Sunday, February 16, 2020 1:03 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ അ​വ​യെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ന്ന​തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ അ​ഭി​മാ​നാ​ര്‍​ഹ​മാ​ണെ​ന്ന് കേ​ര​ളാ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ഭീ​തി​പ​ട​ര്‍​ത്തി​യ ലോ​ക​മൊ​ട്ടാ​കെ ആ​ശ​ങ്ക പ​ര​ത്തി​യ കൊ​റോ​ണ, നി​പ തു​ട​ങ്ങി​യ വൈ​റ​സു​ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ച​ത്. അ​തി​ല്‍ മ​റ്റ് ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​നം മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു. ര​ണ്ടു​വ​ര്‍​ഷം​മു​മ്പു​ണ്ടാ​യ പു​റ്റി​ങ്ങ​ല്‍ അ​പ​ക​ട​വേ​ള​യി​ലും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​ന​മാ​ണ് ന​ട​ത്തി​യ​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ഒ​രു​വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സ​പ്ത​തി ആ​ഘോ​ഷ​വും അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍റെ പ​തി​ന​ഞ്ചാം വാ​ര്‍​ഷി​ക​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ര്‍​ണ​ര്‍. സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ​യാ​കെ ന​ട്ടെ​ല്ലാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്. ഈ ​സ്ഥാ​പ​ന​ത്തി​ല്‍ പ​ഠി​ച്ചി​റ​ങ്ങി​യ പ്ര​ഗ​ത്ഭ​രാ​ണ് വി​വി​ധ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​രും ഡോ​ക്ട​ര്‍​മാ​രു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ല്‍ അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍റെ കൂ​ടു​ത​ല്‍ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ 1952 ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​യും ഫോ​റ​ന്‍​സി​ക് മെ​ഡി​സി​ന്‍റെ ആ​ദ്യ​ത്തെ വ​കു​പ്പു​മേ​ധാ​വി​യു​മാ​യ ഡോ. ​ക​ന്ത​സ്വാ​മി മു​ത​ല്‍ 1993 ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​യും കാ​ന​ഡ​യി​ലെ റു​മ​റ്റോ​ള​ജി​സ്റ്റു​മാ​യ ഡോ. ​നി​ഖി​ല്‍ ഹാ​റൂ​ണ്‍​വ​രെ ഇ​രു​പ​ത്ത​ഞ്ചോ​ളം പ്ര​മു​ഖ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് അ​വ​രു​ടെ സേ​വ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ല്ലാ​കാ​ര്യ​ങ്ങ​ളി​ലും മി​ക​ച്ച പു​രോ​ഗ​തി നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ഗ​വേ​ഷ​ണ​ത്തി​ലും അ​ധ്യാ​പ​ന​ത്തി​ലും കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്ന് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന മ​ന്ത്രി കെ.​കെ ശൈ​ല​ജ പ​റ​ഞ്ഞു. യു​എ​സ്എ​യി​ലെ കാ​ര്‍​ഡി​യോ​ള​ജി​സ്റ്റും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യു​മാ​യ ഡോ. ​ര​വീ​ന്ദ്ര​നാ​ഥ് 50 ല​ക്ഷം രൂ​പ സം​ഭാ​വ​ന ചെ​യ്ത് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സ്ഥാ​പി​ക്കു​ന്ന നോ​ള​ഡ്ജ് സെ​ന്‍റ​റി​ന്‍റെ ത​റ​ക്ക​ല്ലി​ട​ലും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

ആ​രോ​ഗ്യ​സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ കെ. ​മോ​ഹ​ന​ന്‍, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഡോ. ​എ. റം​ലാ​ബീ​വി, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം.​കെ അ​ജ​യ​കു​മാ​ര്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ കെ. ​അ​ജ​യ​കു​മാ​ര്‍, അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.