അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ന് അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി
Sunday, February 16, 2020 1:01 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ന് അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ങ്ങ​ണ​ള്‍ വാ​ങ്ങി​ന​ല്‍​കി പാ​റ​ശാ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന അ​ത്യാ​ധു​നി​ക ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വാ​ങ്ങി ന​ല്‍​കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​ത​ര​ണ​​ദ്ഘാ​ട​ന ച​ട​ങ്ങ് സി.​കെ ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ എം.​എ​സ് സു​വി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​സു​കു​മാ​രി, പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​. പ്ര​സി​ഡ​ന്‍റ് വി.​ആ​ര്‍. സ​ലൂ​ജ, ക്ഷേ​മ കാ​ര്യ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഉ​ഷ സു​രേ​ഷ്, ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഫ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.