ക​ഞ്ചാ​വ് വി​ൽ​പ്പ​ന: ബി​രു​ദ ​വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ
Saturday, February 15, 2020 12:06 AM IST
പാ​റാ​ല : സ്കൂ​ൾ പ​രി​സ​ര​ത്തു ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ബി​രു​ദ വി​ദ്യാ​ർ​ഥി​യെ പാ​റ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ചെ​മ്പൂ​ര് ചെ​കി​ട്ട​വി​ളാ​കം വീ​ട്ടി​ൽ അ​ന​ന്തു വി​ജ​യ​ൻ (22 )ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ഇ‍​യാ​ൾ ധ​നു​വ​ച്ച​പു​രം ഐ ​എ​ച്ച് ആ​ർ ഡി ​കോ​ള​ജി​ലെ ബി​രു​ദവി​ദ്യാ​ർ​ഥി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചെ​റു​പൊ​തി​ക​ളി​ലാ​ക്കി ഇ​ന്ന​ലെ സ്കൂ​ൾ വീ​ട്ട സ​മ​യ​ത്തു ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പാ​റ​ശാ​ല എ​സ് ഐ ​ശ്രീ​ലാ​ൽ ച​ന്ദ്ര ശേ​ഖ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന​ന്തു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.