മാ​ലി​ന്യ​ര​ഹി​ത ന​ഗ​ര​ങ്ങ​ളു​ടെ ദേ​ശീ​യ​സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം
Saturday, February 15, 2020 12:06 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ ശു​ചി​ത്വ ന​ഗ​ര​ങ്ങ​ളു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി രാ​വി​ലെ 9.30ന് ​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​ന്ന് 11.30ന് ​ന​ട​ക്കു​ന്ന പ്ലീ​ന​റി സെ​ഷ​നി​ൽ മ​ന്ത്രി ഡോ. ​ടി.​എം.​തോ​മ​സ് ഐ​സ​ക്കും നാ​ളെ 2.30ന് ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും പ്ര​സം​ഗി​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ന് ​മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ ഡോ.​ടി.​എ​ൻ.​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള മാ​ലി​ന്യ​ര​ഹി​ത ന​ഗ​ര​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന സെ​ഷ​നി​ൽ ധ്യാ​നേ​ശ്വ​ർ മോ​ല​ക് (പൂ​നെ മു​നി​സി​പ്പാ​ലി​റ്റി), ആ​ന​ന്ദ് മ​ധു​ക​ർ ഭ​ഗ​വ​ത​വ​ർ (ബ്രി​ഹാ​ൻ മും​ബൈ മു​നി​സി​പ്പാ​ലി​റ്റി), അ​ർ​ച്ച​ന ത്രി​പ​തി (ഉ​ഡു​പ്പി മു​നി​സി​പ്പാ​ലി​റ്റി), അ​നീ​ഷ് കു​മാ​ർ ചാ​ൾ​സ് (ബാ​ലാ​ഘ​ട്ട് മു​നി​സി​പ്പാ​ലി​റ്റി), രാം​ദാ​സ് കോ​ക്ക​റെ (ക​ർ​ജാ​ത് മു​നി​സി​പ്പാ​ലി​റ്റി), സൗ​റ റോ​യ് (അം​ബി​കാ​പൂ​ർ മു​നി​സി​പ്പാ​ലി​റ്റി) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.