ഹോ​ർ​ട്ടി​ കോ​ർ​പ്പ് ഗോ​ഡൗ​ണി​ൽ മ​ന്ത്രി​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന; ജി​ല്ലാ മാ​നേ​ജ​ർക്ക് സ​സ്പെൻഷൻ
Friday, February 14, 2020 12:34 AM IST
തി​രു​വ​ന​ന്ത​പു​രം: ഹോ​ർ​ട്ടി​കോ​ർ​പ്പ് ഗോ​ഡൗ​ണി​ൽ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ മാ​നേ​ജ​ർ എം.​എ​സ്. അ​ജി​ത്തി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. താ​മ​സി​ച്ചെ​ത്തി​യ ആ​റ് ജീ​വ​ന​ക്കാ​രെ അ​ന്വേ​ഷ​ണ​ശേ​ഷം മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചു.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്പ​തി​നാ​ണ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​ത്രി​യെ​ത്തു​ന്ന പ​ച്ച​ക്ക​റി രാ​ത്രി ഡ്യൂ​ട്ടി​ക്കാ​ർ ക്ര​മീ​ക​രി​ച്ച് രാ​വി​ലെ ഹോ​ർ​ട്ടി​കോ​ർ​പ്പ് വി​പ​ണി​യി​ലെ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
വി​പ​ണി​യി​ൽ പ​ല​യി​ട​ത്തും പ​ച്ച​ക്ക​റി​യെ​ത്തു​ന്ന​തു സ്ഥി​ര​മാ​യി വൈ​കു​ന്ന​താ​യ ആ​ക്ഷേ​പ​ത്തെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി മി​ന്ന​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്.
രാ​ത്രി ഏ​ഴി​ന് ക​യ​റേ​ണ്ട നൈ​റ്റ് ഡ്യൂ​ട്ടി​ക്കാ​ർ ഒ​ന്പ​തി​ന് മ​ന്ത്രി പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ഴും എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം മാ​ത്രം ജോ​ലി​ക്കു ക​യ​റ്റി​യാ​ൽ മ​തി​യെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ച​ത്.