ഫു​ട്ബോ​ൾ ക​ളി​ കഴിഞ്ഞ് വീ​ട്ടി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Thursday, January 30, 2020 1:23 AM IST
വി​ഴി​ഞ്ഞം: രാ​വി​ലെ ഫു​ട്ബോ​ൾ ക​ളി​ച്ച​ശേ​ഷം വീ​ട്ടി​ലെ​ത്തി ഉ​റ​ങ്ങാ​ൻ കി​ട​ന്ന യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം ക​ല്ലു​വെ​ട്ടാ​ൻ കു​ഴി പോ​റോ​ട് കി​ഴ​ക്കും ക​ര​യി​ൽ ആ​കാ​ശ് (25) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പ് ഗ്രൗ​ണ്ടി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഫു​ട്‌​ബോ​ൾ ക​ളി​ച്ച​ശേ​ഷം വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ആ​കാ​ശ് ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് ഉ​റ​ങ്ങാ​ൻ കി​ട​ന്ന​ത്.

കു​റെ ക​ഴി​ഞ്ഞ് അ​മ്മ ചി​ത്ര ആ​കാ​ശി​നെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വി​ളി​ച്ചെ​ങ്കി​ലും അ​ന​ക്ക​മു​ണ്ടാ​യി​ല്ല. ഇ​വ​ർ നി​ല​വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ​ത്തി വി​ഴി​ഞ്ഞം സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​സ്മാ​ര​രോ​ഗ​ത്തി​ന് ശ്രീ​ചി​ത്ര മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​നു കീ​ഴി​ൽ ചി​കി​ത്സ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.​മൃ​ത​ദേ​ഹം പോ​സ്റ്റ് മാ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി​യ​താ​യും അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യും കോ​വ​ളം പോ​ലീ​സ് പ​റ​ഞ്ഞു. സോ​നു ഏ​ക സ​ഹോ​ദ​രി​യാ​ണ്.