നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന് ഇ​ന്ന് തു​ട​ക്കം
Thursday, January 30, 2020 12:41 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: 14 -ാമ​ത് നെ​യ്യാ​റ്റി​ന്‍​ക​ര ബൈ​ബി​ള്‍ ക​ണ്‍​വെ​ന്‍​ഷ​ന് ഇ​ന്ന് തു​ട​ക്ക​മാ​വും.​നെ​യ്യാ​റ്റി​ന്‍​ക​ര മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ട്ട​പ്പാ​ടി സെ​ഹി​യോ​ന്‍ ധ്യാ​ന കേ​ന്ദ്ര​ത്തി​ലെ ഫാ.​സേ​വ്യ​ര്‍​ഖാ​ന്‍ വ​ട്ടാ​യി​ലും സം​ഘ​വു​മാ​ണ് 5 ദി​വ​സം ന​ട​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തി. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര റീ​ജി​യ​ന്‍ കോ -​ഓ​ഡി​നേ​റ്റ​ര്‍ മോ​ണ്‍.​ഡി.​സെ​ല്‍​വ​രാ​ജ്, ശു​ശ്രൂ​ഷ കോ- ​ഓ​ർ​ഡി​നേ​റ്റ​ര്‍ മോ​ണ്‍.​വി.​പി. ജോ​സ്, ഡോ.​ക്രി​സ്തു​ദാ​സ് തോം​സ​ണ്‍ തു​ട​ങ്ങി​വ​ര്‍ ദി​വ്യ​ബ​ലി​ക്ക് നേ​തൃ​ത്വം ന​ല്‍​കും. ക​ണ്‍​വ​ന്‍​ഷ​ന് ശേ​ഷം എ​ല്ലാ റൂ​ട്ടു​ക​ളി​ലേ​ക്കും കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തും.