വി​ദ്യാ​ര്‍​ഥി​ക്ക് മ​ര്‍​ദ​നം: കാ​യി​ക​പ​രി​ശീ​ല​ക​ന്‍ അ​റ​സ്റ്റി​ല്‍
Thursday, January 30, 2020 12:41 AM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ ഡ​യ​റ്റി​ലെ നാ​ലാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് സ്കൂ​ളി​ല്‍ പ്ര​ത്യേ​ക കാ​യി​ക​പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ക്കം വെ​ണ്‍​മ​ണി​യ്ക്ക​ല്‍ വീ​ട്ടി​ല്‍ രാ​മ​ഭ​ദ്ര​നാ​ണ്(68) അ​റ​സ്റ്റി​ലാ​യ​ത്. ക്രി​ക്ക​റ്റ് പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​തി​നി​ടെ നാ​ലാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി പ​ന്തെ​റി​യു​ന്ന​തി​നി​ടെ കൈ​വീ​ശി​യ​ത് മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി​യു​ടെ ദേ​ഹ​ത്ത് കൊ​ണ്ട​ത്ക​ണ്ടാ​ണ് പ​രി​ശീ​ല​ക​ന്‍ വി​ദ്യാ​ര്‍​ഥി​യെ ത​ല്ലി​യ​തെ​ന്ന് ര​ക്ഷി​താ​വ് ന​ല്കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു.