കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത് ഭി​ന്നി​പ്പി​ച്ചു ഭ​രി​ക്കു​ക എ​ന്ന ബ്രി​ട്ടീ​ഷ് അ​ട​വ്: എ.​കെ.​ആ​ന്‍റ​ണി
Thursday, January 30, 2020 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് ഭി​ന്നി​ച്ചു ഭ​രി​ക്കു​ക എ​ന്ന ബ്രി​ട്ടീ​ഷ് അ​ട​വു ത​ന്നെ​യെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം എ.​കെ. ആ​ന്‍റ​ണി . വി​വേ​കാ​ന​ന്ദ​ന്‍റെ​യും ഗാ​ന്ധി​ജി​യു​ടെ​യും ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കു​ക​യെ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നും​പൗ​ര​ത്വ ര​ജി​സ്റ്റ​റി​നു​മെ​തി​രെ ഡോ.​ശ​ശി ത​രൂ​ര്‍ എം​പി ന​യി​ക്കു​ന്ന സെ​ക്യു​ല​ര്‍ മാ​ര്‍​ച്ച് ക​വ​ടി​യാ​ര്‍ വി​വേ​കാ​ന​ന്ദ പാ​ര്‍​ക്കി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൗ​ര​ത്വ ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​യാ​ല്‍ അ​തി​നു പി​റ​കേ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി മാ​റ്റു​ക​യെ​ന്ന​താ​ണ് ആ​ര്‍​എ​സ്എ​സി​ന്‍റെ​യും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ​യും അ​ജ​ന്‍​ഡ.

ഭ​ര​ണ​ഘ​ട​ന​യെ ആ​ദ്യ​മേ അം​ഗീ​ക​രി​ക്കാ​ത്ത​വ​രാ​ണ് ആ​ര്‍​എ​സ്എ​സു​കാ​ര്‍. അ​വ​സ​രം വ​ന്നാ​ല്‍ ഭ​ര​ണ​ഘ​ട​ന അ​ഴി​ച്ചു​പ​ണി​യു​മെ​ന്നും അ​വ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​താ​ണ്. ഒ​ന്നാം മോ​ദി സ​ര്‍​ക്കാ​ര്‍ അ​തി​നു​ള്ള നീ​ക്കം തു​ട​ങ്ങി. ഇ​പ്പോ​ള്‍ ഇ​ട​പെ​ട​ല്‍ ശ​ക്ത​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​നി​യും പി​ടി​ച്ചു​കെ​ട്ടി​യി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ആ​പ​ത്ക​ര​മാ​യ നീ​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ,ത​മ്പാ​നൂ​ര്‍ ര​വി, എം​എ​ല്‍​എ​മാ​രാ​യ വി.​എ​സ്.​ശി​വ​കു​മാ​ര്‍ , എം.​വി​ന്‍​സ​ന്‍റ്, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ.​ഗ​ബ്രി​യേ​ല്‍ മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് ത​രൂ​രി​ന് ജാ​ഥ​യു​ടെ പ​താ​ക കൈ​മാ​റി. ജാ​ഥ ഗാ​ന്ധി​പാ​ര്‍​ക്കി​ല്‍ സ​മാ​പി​ച്ചു.