സം​ഗീ​തി​ന്‍റെ കൊ​ല​പാ​ത​കം; പോ​ലീ​സു​കാ​ർ​ക്കെതിരെ ന​ട​പ​ടി​ക്ക് സാ​ധ്യത
Thursday, January 30, 2020 12:41 AM IST
കാ​ട്ടാ​ക്ക​ട : സ്വ​ന്തം ഭൂ​മി​യി​ൽ നി​ന്ന് അ​നു​വാ​ദ​മി​ല്ലാ​തെ മ​ണ്ണെ​ടു​ക്കു​ന്ന​ത് ത​ട​ഞ്ഞ വീ​ട്ടു​ട​മ​യെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്ക് ന​ട​പ​ടി​ക്ക് സാ​ധ്യ​ത.​ര​ണ്ട് പോ​ലീ​സു​കാ​ർ​ക്കും എ​എ​സ്ഐ​യ്ക്കും ന​ട​പ​ടി വ​രു​മെ​ന്നാ​ണ് വി​വ​രം.
ഇ​ത് സം​ബ​ന്ധി​ച്ച് റൂ​റ​ൽ എ​സ്പി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. സ്വ​ന്തം ഭൂ​മി​യി​ൽ നി​ന്ന് അ​നു​വാ​ദ​മി​ല്ലാ​തെ മ​ണ്ണെ​ടു​ക്കു​ന്ന​ത് ത​ട​ഞ്ഞ വീ​ട്ടു​ട​മ​യെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നു വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട സം​ഗീ​തി​ന്‍റെ ഭാ​ര്യ സം​ഗീ​ത​യു​ട​യേും നാ​ട്ടു​കാ​രു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച ചൂ​ണ്ടി​കാ​ട്ടു​ന്ന​ത്.
പോ​ലീ​സു​കാ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ചും റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. സ്പെ​ഷ​ൽ​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് റൂ​റ​ൽ എ​സ്പി ബി.​അ​ശോ​ക​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. സം​ഭ​വം ന​ട​ക്കു​ന്ന വി​വ​രം എ​പ്പോ​ഴാ​ണ് അ​റി​ഞ്ഞ​തെ​ന്നും എ​ത്താ​ൻ വൈ​കി​യ കാ​ര​ണ​വും ഡി​വൈ​എ​സ്പി ചോ​ദി​ച്ച​റി​ഞ്ഞു.ഇ​വ​ർ പ​റ​ഞ്ഞ​കാ​ര്യ​ങ്ങ​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഡ്യൂ​ട്ടി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ ജി​ഡി​ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​കാ​ര്യം തെ​റ്റാ​യി കേ​ട്ട​താ​ണ് താ​മ​സി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സു​കാ​ർ മൊ​ഴി ന​ൽ​കി​യ​ത് . എ​ന്നാ​ൽ അ​ത് മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തി​ട്ടി​ല്ല. എ​ന്നാ​ൽ സ്ഥ​ല​ത്തെ സം​ബ​ന്ധി​ച്ച് തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​യാ​ലും ജീ​പ്പി​ൽ സാ​മാ​ന്യ വേ​ഗ​ത​യി​ലെ​ങ്കി​ലും സ​ഞ്ച​രി​ച്ചി​രു​ന്നെ​ങ്കി​ൽ കൃ​ത്യം ന​ട​ക്കു​ന്ന​തി​ന് മു​ൻ​പ് പോ​ലീ​സി​ന് സ്ഥ​ല​ത്ത് എ​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.