അ​രു​വി​ക്ക​ര​ ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളി​ൽ ന​വീ​ക​ര​ണം ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ
Thursday, January 30, 2020 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​രു​വി​ക്ക​ര​യി​ലെ ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ട​ത്തു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നാ​ലാ​മ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ ഘ​ട്ടം ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ ന​ട​ക്കും. ന​ഗ​ര​ത്തി​ൽ ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന 86 എം​എ​ൽ​ഡി, 74എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളു​ടെ അ​വ​സാ​ന ഘ​ട്ട ന​വീ​ക​ര​ണ ജോ​ലി​ക​ളാ​ണു ന​ട​ക്കു​ന്ന​ത്.
ന​വീ​ക​ര​ണ​ജോ​ലി​ക​ൾ​ക്കാ​യി ഈ ​ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഉ​ച്ച മു​ത​ൽ മൂ​ന്നി​ന് രാ​ത്രി വ​രെ ന​ഗ​ര​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ ര​ണ്ടി​ന് പു​ല​ർ​ച്ചെ ര​ണ്ടു മ ​വ​രെ 74 എം​എ​ൽ​ഡി ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ​യും രാ​വി​ലെ ആ​റു മ​ണി വ​രെ 86 എം​എ​ൽ ഡി ​ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കും. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ൽ പ്ര​തി​ദി​നം 10 ദ​ശ​ല​ക്ഷം ലി​റ്റ​ർ ജ​ലം കൂ​ടു​ത​ലാ​യി എ​ത്തി​ക്കാ​ൻ സാ​ധി​ക്കും.
ന​ഗ​ര​ത്തി​ൽ ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന 86 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലെ പ​ന്പ് സെ​റ്റു​ക​ൾ​ക്കും അ​നു​ബ​ന്ധ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും 20 വ​ർ​ഷ​ത്തെ കാ​ല​പ്പ​ഴ​ക്ക​മു​ണ്ട്. കാ​ല​പ്പ​ഴ​ക്ക​വും തേ​യ്മാ​ന​വും മൂ​ലും ശേ​ഷി കു​റ​യു​ന്ന​തി​നാ​ൽ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​ൽ പ​ല​പ്പോ​ഴും കു​റ​വു​ണ്ടാ​വു​ക​യാ​ണ്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പ​ന്പ് സെ​റ്റു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും മാ​റ്റു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു​ള്ള ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. ആ​ദ്യ മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലെ​യും ന​വീ​ക​ര​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.
അ​രു​വി​ക്ക​ര​യി​ൽ വാ​ട്ട​ർ അ​ഥോ​റ്റി​ക്ക് നി​ല​വി​ൽ 86 എം​എ​ൽ​ഡി, 72 എം​എ​ൽ​ഡി, 74 എം​എ​ൽ​ഡി വീ​തം ശേ​ഷി യു​ള്ള മൂ​ന്നു ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളാ​ണു​ള​ള​ത്. പു​തി​യ 75 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല നി​ർ​മാ​ണം പൂ​ർ​ത്താ​യി വ​രി​ക​യാ​ണ്.
ശു​ദ്ധ​ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന ദി​വ​സ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഭാ​ഗി​ക​മാ​യി ജ​ല​വി​ത​ര​ണം ന​ട​ത്തും. ആ​ർ​സി​സി, ശീ​ചി​ത്ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ടാ​ങ്ക​ർ ലോ​റി​ക​ൾ വ​ഴി ബ​ദ​ൽ സം​വി​ധാ​ന​മൊ​രു​ക്കും. ആ​ശു​പ​ത്രി, പോ​ലീ​സ് തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി ടാ​ങ്ക​ർ സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കും. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വെ​ള്ള​യ​ന്പ​ലം, അ​രു​വി​ക്ക​ര, പി​ടി​പി ന​ഗ​ർ, ചൂ​ഴാ​റ്റു​കോ​ട്ട, ആ​റ്റി​ങ്ങ​ൽ-​വാ​ള​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വെ​ൻ​ഡിം​ഗ് പോ​യി​ന്‍റു​ക​ളി​ൽ​നി​ന്ന് ജ​ല​വി​ത​ര​ണ​ത്തി​ന് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ടാ​ങ്ക​റു​ക​ൾ​ക്ക് പു​റ​മെ ന​ഗ​ര​സ​ഭ, പോ​ലീ​സ്, സൈ​ന്യം, സി​ആ​ർ​പി​എ​ഫ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ ടാ​ങ്ക​റു​ക​ളു​ടെ സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​നാ​യി വെ​ള്ളം മു​ട​ങ്ങു​ന്ന മേ​ഖ​ല​ക​ളി​ൽ കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കും.
ജല​വി​ത​ര​ണം മു​ട​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ൾ
ക​വ​ടി​യാ​ർ, പേ​രൂ​ർ​ക്ക​ട, പൈ​പ്പി​ൻ​മൂ​ട്, ശാ​സ്ത​മം​ഗ​ലം, കൊ​ച്ചാ​ർ റോ​ഡ്, ഇ​ട​പ്പ​ഴി​ഞ്ഞി, ക​ന​ക​ന​ഗ​ർ, വെ​ള്ള​യ​ന്പ​ലം, മ​ര​പ്പാ​ലം, പ​ട്ടം, മെ​ഡി​ക്ക​ൽ കോ​ള​ജ്, ആ​ർ​സി​സി, ശ്രീ​ചി​ത്ര മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, കു​മാ​ര​പു​രം, ഉ​ള്ളൂ​ർ, പ്ര​ശാ​ന്ത് ന​ഗ​ർ, ആ​ക്കു​ളം, ചെ​റു​വ​യ്ക്ക​ൽ, പോ​ങ്ങും​മൂ​ട്, ശ്രീ​കാ​ര്യം, ചെ​ന്പ​ഴ​ന്തി, ക​രി​യം, പാ​റോ​ട്ടു​കോ​ണം, നാ​ലാ​ഞ്ചി​റ, മ​ണ്ണ​ന്ത​ല, കേ​ശ​വ​ദാ​സ​പു​രം, പ​രു​ത്തി​പ്പാ​റ, മു​ട്ട​ട, അ​ന്പ​ല​മു​ക്ക്, വ​ഴ​യി​ല, കു​ട​പ്പ​ന​ക്കു​ന്ന്, ജ​വ​ഹ​ർ ന​ഗ​ർ, ന​ന്ത​ൻ​കോ​ട്, ദേ​വ​സ്വം ബോ​ർ​ഡ് ജം​ഗ്ഷ​ൻ, പൗ​ഡി​ക്കോ​ണം, ക​ഴ​ക്കൂ​ട്ടം, കാ​ര്യ​വ​ട്ടം, ടെ​ക്നോ​പാ​ർ​ക്ക്, മ​ണ്‍​വി​ള, കു​ള​ത്തൂ​ർ, പ​ള്ളി​പ്പു​റം, സി​ആ​ർ​പി​എ​ഫ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ൽ പൂ​ർ​ണ​മാ​യും ജ​ല​വി​ത​ര​ണം മു​ട​ങ്ങും. ര​ണ്ടി​ന് രാ​വി​ലെ ആ​റി​ന് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ന്പിം​ഗ് പു​ന​രാ​രം​ഭി​ക്കും. മൂ​ന്നി​ന് രാ​ത്രി​യോ​ടെ ജ​ല​വി​ത​ര​ണം പൂ​ർ​വ​സ്ഥി​തി​യി​ലെ​ത്തു​ക​യും ചെ​യ്യും.
തി​രു​മ​ല, പി​ടി​പി ന​ഗ​ർ, മ​രു​തം​കു​ഴി, പാ​ങ്ങോ​ട്, കാ​ഞ്ഞി​രം​പാ​റ, വ​ട്ടി​യൂ​ർ​ക്കാ​വ്, കാ​ച്ചാ​ണി, നെ​ട്ട​യം, മ​ല​മു​ക​ൾ, കു​ല​ശേ​ഖ​രം, വ​ലി​യ​വി​ള, കൊ​ടു​ങ്ങാ​നൂ​ർ, കു​ണ്ട​മ​ണ്‍​ഭാ​ഗം, പു​ന്ന​യ്ക്കാ​മു​ഗ​ൾ, മു​ട​വ​ൻ​മു​ഗ​ൾ, ജ​ഗ​തി, പൂ​ജ​പ്പു​ര, ക​ര​മ​ന, നേ​മം, വെ​ള്ളാ​യ​ണി, പാ​പ്പ​നം​കോ​ട്, തൃ​ക്ക​ണ്ണാ​പു​രം, കൈ​മ​നം, ക​രു​മം, കാ​ല​ടി, നെ​ടു​ങ്കാ​ട്, ആ​റ്റു​കാ​ൽ ഐ​രാ​ണി​മു​ട്ടം, ത​ന്പാ​നൂ​ർ, ഈ​സ്റ്റ്ഫോ​ർ​ട്ട്, വ​ള്ള​ക്ക​ട​വ്, കു​ര്യാ​ത്തി, ചാ​ല, മ​ണ​ക്കാ​ട്, ക​മ​ലേ​ശ്വ​രം, അ​ന്പ​ല​ത്ത​റ, പൂ​ന്തു​റ, ബീ​മാ​പ്പ​ള്ളി, വ​ലി​യ​തു​റ, ശ്രീ​വ​രാ​ഹം, മു​ട്ട​ത്ത​റ, തി​രു​വ​ല്ലം, നെ​ല്ലി​യോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ പൂ​ർ​ണ​മാ​യി ജ​ല​വി​ത​ര​ണം മു​ട​ങ്ങും.​ര​ണ്ടി​ന് വെ​ളു​പ്പി​ന് ര​ണ്ടി​ന് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി, പ​ന്പിം​ഗ് പു​ന​രാ​രം​ഭി​ച്ച് അ​ന്നേ​ദി​വ​സം രാ​ത്രി​യോ​ടെ ജ​ല​വി​ത​ര​ണം പൂ​ർ​വ​സ്ഥി​തി​യി​ലെ​ത്തു​ക​യും ചെ​യ്യും