പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി:​ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Thursday, January 30, 2020 12:39 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്ത് വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. ബ്ലോ​ക്ക് ഒാ​ഫീ​സി​നു സ​മീ​പ​ത്തു​നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം വെ​ഞ്ഞാ​റ​മൂ​ട് ടൗ​ണ്‍​ചു​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ സ​മാ​പി​ച്ചു.​തു​ട​ര്‍​ന്നു വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ആ​ര്‍. മു​ര​ളി , അ​നി​ല്‍ നാ​രാ​യ​ണ​ര്, തു​ള​സീ​ധ​ര​ന്‍, ബോ​ബ​ന്‍ സാ​രം​ഗി, ന​ജീ​ബ് വൈ​ഖ​രി, കെ.​ഷീ​ലാ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.