വി​ഴി​ഞ്ഞം തു​റ​മു​ഖം: ക​സ്റ്റം​സ് സ​ന്ദ​ർ​ശ​നം ന​ട​ത്തി
Thursday, January 30, 2020 12:39 AM IST
വി​ഴി​ഞ്ഞം:​വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തെ സൗ​ക​ര്യ​ങ്ങ​ൾ നേ​രി​ട്ട് ക​ണ്ട് വി​ല​യി​രു​ത്താ​ൻ ക​സ്റ്റം​സി​ലെ ഉ​ന്ന​ത ത​ല സം​ഘം വി​ഴി​ഞ്ഞ​ത്തെ​ത്തി. ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് കു​മാ​റി​ന്‍റെ
നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ തു​റ​മു​ഖ പ്ര​ദേ​ശ​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.​റെ​യി​ൽ​വേ വാ​ഗ​ണു​ക​ൾ,ലോ​റി​ക​ൾ എ​ന്നി​വ​യി​ലേ​ക്കു​ള്ള ക​ണ്ടെ​യി​ന​റു​ക​ളു​ടെ വേ​ഗ​ത്തി​ലു​ള്ള ക്ലി​യ​റ​ൻ​സി​നു​ള​ള​ആ​ധു​നി​ക സ​കാ​ന​ർ സം​വി​ധാ​നം, ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള ലാ​ബു​ക​ൾ​എ​ന്നി​വ സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​ലി​മു​ട്ടി​ന്‍റെ പു​രോ​ഗ​തി എ​ന്നി​വ​യെ​ല്ലാം ച​ർ​ച്ച ചെ​യ്തു.​ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ ഫി​ലി​പ്പ് സാ​മു​വ​ൽ, സൂ​പ്ര​ണ്ടു​മാ​രാ​യ ടി.​ജ​യ​രാ​ജ്, സ​ഞ്ജീ​വ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.