പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
Thursday, January 30, 2020 12:39 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മു​ക്കു​ന്നൂ​ർ വാ​ർ​ഡ് ക​മ്മി​റ്റി, മു​ക്കു​ന്നൂ​ർ ശ്രീ ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ഭ​ര​ണ സ​മി​തി, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, കു​ടും​ബ​ശ്രീ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. വ​ലി​യ ക​ട്ട​യ്ക്കാ​ൽ മു​ത​ൽ മു​ക്കു​ന്നൂ​ർ ജം​ഗ്ഷ​ൻ വ​രെ റോ​ഡി​നി​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​റ്റ് ഖ​ര​മാ​ലി​ന്യ​ങ്ങ​ളും വേ​ർ​തി​രി​ച്ച് ശേ​ഖ​രി​ച്ചാ​ണ് ഇ​വ​ർ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.
തു​ട​ർ​ന്ന് കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന് വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു, അം​ബി​ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.