സ​ദാ​ചാ​ര ആ​ക്ര​മ​ണം: ഒ​രാൾ അറസ്റ്റിൽ
Thursday, January 30, 2020 12:39 AM IST
കാ​ട്ടാ​ക്ക​ട: അ​മ്മ​യേ​യും ര​ണ്ട് മ​ക്ക​ളേ​യും ത​ട​ഞ്ഞു​നി​റു​ത്തി സ​ദാ​ചാ​ര ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.
പൂ​വ​ച്ച​ൽ പു​ളി​മൂ​ട് തോ​ട്ട​രി​ക​ത്ത് വി​ഷ്ണു​ഭ​വ​നി​ൽ വി​പി​ൻ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഡി​സം​ബ​ർ 25നാ​യി​രു​ന്നു സം​ഭ​വം. ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ർഎ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
വി​പി​ൻ പൂ​വ​ച്ച​ൽ മു​ള​മൂ​ട് ഭാ​ഗ​ത്തു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ പോ​ലീ​സ് സം​ഘം സാ​ഹ​സി​ക​മാ​യി​ത്ത​ന്നെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ർഎ​സ്പി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കു​റ്റി​ച്ച​ൽ ക​ല്ല​റ​ത്തോ​ട്ടം ആ​ർ.​കെ. വി​ല്ല​യി​ൽ റ​ജി​യു​ടെ ഭാ​ര്യ സു​നി​ത(39), മ​ക്ക​ളാ​യ സൂ​ര​ജ്(22), സൗ​ര​വ്(19) എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കാ​ട്ടാ​ക്ക​ട​യ്ക്ക് സ​മീ​പം നാ​ലം​ഗ സം​ഘം സ്കൂ​ട്ട​റി​നു​പി​റ​കേ എ​ത്തി അ​മ്മ​യേ​യും മ​ക്ക​ളേ​യും കൂ​ക്കി വി​ളി​ക്കു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി വി​പി​ൻ വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​റി​ൽ എ​ത്തു​ക​യും സു​നി​ത​യു​ടെ മ​ക​ൻ സൗ​ര​വി​നെ മ​ർ​ദ്ദി​ക്കു​ക​യും ക​ല്ലെ​ടു​ത്ത് ത​ല​യി​ൽ ഇ​ടി​ക്കു​ക​യും ആ​യി​രു​ന്നു.​
സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ സൂ​ര​ജി​ന്‍റെ നെ​റ്റി​യി​ലും ത​ല​യി​ലും സൗ​ര​വി​ന്‍റെ ക​ഴു​ത്തി​ലും ത​ല​യി​ലും പ​രി​ക്കേ​റ്റി​രു​ന്നു. ആ​ക്ര​മി സം​ഘ​ത്തെ​പ്പ​റ്റി സൂ​ച​ന ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.
തു​ട​ർ​ന്ന് ഇ​വ​രു​ടെ നീ​ക്ക​ങ്ങ​ൾ ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ നാ​ലു പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ലാ​കാ​ൻ ഉ​ണ്ട്. അ​തെ സ​മ​യം പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ മ​റ്റു പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യി. ഇ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ഉ​ർ​ജിത​മാ​ക്കി​യ​താ​യി കാ​ട്ടാ​ക്ക​ട ഇ​ൻ​സ്പെ​ക്ട​ർ ഡി.​ബി​ജു​കു​മാ​ർ പ​റ​ഞ്ഞു.പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.