വ​നി​ത​ക​ള്‍​ക്ക് സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും: ഗാ​ന്ധി സെ​ന്‍റ​ര്‍
Wednesday, January 29, 2020 12:17 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150 -ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്ഗാ​ന്ധി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 150 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി മു​പ്പ​തി​നാ​യി​രം വ​നി​ത​ക​ള്‍​ക്ക് സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​മെ​ന്ന് ഗാ​ന്ധി സെ​ന്‍റ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
സോ​പ്പ്, അ​നു​ബ​ന്ധ ഉ​ത്പ​ന്ന​ങ്ങ​ള്‍,പേ​പ്പ​ര്‍ ബാ​ഗ്, പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ള്‍, എ​ല്‍​ഇ​ഡി ബ​ള്‍​ബ്, കു​ട, ച​ന്ദ​ന​ത്തി​രി, മെ​ഴു​കു​തി​രി, ചെ​രു​പ്പ് എ​ന്നി​ങ്ങ​നെ വി​വി​ധ തൊ​ഴി​ലു​ക​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ക. പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം 31 ന് ​രാ​വി​ലെ 11 ന് ​അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കും. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും.
പി. ​ഗോ​പി​നാ​ഥ​ന്‍​നാ​യ​ര്‍ ഗാ​ന്ധി സ​ന്ദേ​ശം ന​ല്‍​കും. എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന നി​ര്‍​മാ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ണ്‍​പ​ക​ല്‍ അ​വ​നീ​ന്ദ്ര​കു​മാ​ര്‍ അ​റി​യി​ച്ചു.