കെ​എ​സ്‌​എ​സ്പി​യു നെ​ല്ല​നാ​ട് യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം:​ പി​ര​പ്പ​ൻ​കോ​ട് അ​ശോ​ക​ൻ പ്ര​സി​ഡ​ന്‍റ്
Wednesday, January 29, 2020 12:15 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്‌​എ​സ്പി​യു നെ​ല്ല​നാ​ട് യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ര​പ്പ​ൻ​കോ​ട് അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽകെ​എ​സ്എ​സ്പി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​ഘു​നാ​ഥ​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
സെ​ക്ര​ട്ട​റി എ​ൻ. ശ​ശി​ധ​ര​ൻ​നാ​യ​ർ റി​പ്പോ​ർ​ട്ട​വ​ത​ര​ണ​വും ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ്ബ​ഷീ​ർ വ​ര​വു ചെ​ല​വു​ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. വാ​മ​ന​പു​രം ഗോ​പി, എ​ൻ ശ്രീ​ധ​ര​ൻ​നാ​യ​ർ,ജി ​രാ​ജേ​ന്ദ്ര​ൻ,എ. ​യ​ശോ​ധ​ര​ൻ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി​ര​പ്പ​ൻ​കോ​ട് അ​ശോ​ക​ൻ (പ്ര​സി​ഡ​ന്‍റ്) എ​ൻ. ശ​ശി​ധ​ര​ൻ​നാ​യ​ർ (സെ​ക്ര​ട്ട​റി) സി. ​രാ​ജു (ട്ര​ഷ​റ​ർ)​തി​ര​ഞ്ഞെ​ടു​ത്തു.