ചാ​ക്ക ഫ്ലൈ​ഓ​വ​റി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ വി​ല​യി​രു​ത്തി
Wednesday, January 29, 2020 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​കൂ​ട്ടം - മു​ക്കോ​ല ബൈ​പ്പാ​സ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ചാ​ക്ക ഫ്ലൈ​ഓ​വ​റി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ വി​ല​യി​രു​ത്തി.

ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടു​കൂ​ടി ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ക്കു​മെ​ന്നും മേ​ൽ​പ്പാ​ല​ത്തി​ലൂ​ടെ നാ​ല് വ​രി​യും ര​ണ്ട് വ​രി സ​ർ​വീ​സ് റോ​ഡും ഉ​ൾ​പ്പ​ടെ ആ​റ് വ​രി പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി ല​ഭി​ക്കു​മെ​ന്നും ഇ​തി​ലൂ​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ വ​ലി​യൊ​രു ശ​ത​മാ​നം ഗ​താ​ഗ​ത​ക്കു​രി​ക്കി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​വ​ള​ത്ത് നി​ന്നും ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്തേ​ക്ക് ര​ണ്ട് വ​രി ഗ​താ​ഗ​തം ഫ്ളൈ​ഓ​വ​റി​ലൂ​ടെ ഇ​പ്പോ​ൾ ക​ട​ത്തി​വി​ടു​ന്നു​ണ്ട്.

ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്നും കോ​വ​ളം ഭാ​ഗ​ത്തേ​യ്ക്കു​ള്ള പാ​ത ഒ​രാ​ഴ്ച​ക്ക് ശേ​ഷം വാ​ഹ​നം ക​ട​ത്തി വി​ടാ​നാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ൻ​എ​ച്ച്എ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ, ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നി​യ​ർ അ​ശോ​ക് കു​മാ​ർ, എ​ക്സി​ക്യൂ​ട്ട് എ​ൻ​ജി​നി​യ​ർ​മാ​ർ മ​റ്റ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ മ​ന്ത്രി​ക്ക് ഒ​പ്പം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

142 കോ​ടി രൂ​പ​യ്ക്ക് നി​ർ​മി​ക്കു​ന്ന ചാ​ക്ക ബൈ​പ്പാ​സ് ഇ​പി​സി മാ​തൃ​ക​യി​ലാ​ണ് പ്ര​വൃ​ത്തി ചെ​യ്യു​ന്ന​ത്. ബൈ​പ്പാ​സി​ന്‍റെ നി​ർ​മാ​ണം ഫെ​ബ്രു​വ​രി അ​വ​സാ​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യും കേ​ന്ദ്ര മ​ന്ത്രി നി​ധി​ൻ ഗ​ഡ്ക​രി​യു​മാ​യും ആ​ലോ​ചി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്കു​ന്ന​കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.