ക​വി​ത-​ക​ഥ ച​ർ​ച്ച നടത്തി
Wednesday, January 29, 2020 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: എം​റ്റൈ റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ 118-ാം പ്ര​തി​മാ​സ സ​മ്മേ​ള​നം ഫോ​റം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജി.​എ​ൻ. പ​ണി​ക്ക​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ്റ്റാ​ച്യു താ​യ്നാ​ട് ഹാ​ളി​ൽ ചേ​ർ​ന്നു.
ക്ലാ​പ്പ​ന ഷം​ണ്‍​മു​ഖം, ഡോ. ​ജി. രാ​ജേ​ന്ദ്ര​ൻ പി​ള്ള, ഗൗ​രീ​ശ​പ​ട്ടം ജ​യ​കു​മാ​ർ, വ​ഞ്ചി​യൂ​ർ ശി​വ​രാ​ജ്, ജി. ​അ​ജി​ത് സു​ന്ദ​ർ, ക​രു​മം എം. ​നീ​ല​ക​ണ്ഠ​ൻ എ​ന്നി​വ​ർ മ​ല​യാ​ളം ക​വി​ത​ക​ളും ജി.​എ​ൻ. പ​ണി​ക്ക​ർ, ജ​സീ​ന്ത മോ​റി​സ്, ഡോ. ​ജി. ജ​യ​കു​മാ​ർ, കെ. ​സു​രേ​ന്ദ്ര​ൻ, ആ​ർ. ജ​യ​ച​ന്ദ്ര​ൻ, ഫെ​ലി​ക്സ് ജൊ​ഫ്രി എ​ന്നി​വ​ർ ഇം​ഗ്ലീ​ഷ് ക​വി​ത​ക​ളും അ​വ​ത​രി​പ്പി​ച്ചു.
എം.​എ​സ്.​എ​സ്. മ​ണി​യ​ൻ ത​മി​ഴ് ക​വി​ത​യും ശെ​ൽ​വി മാ​രി​യ​പ്പ​ൻ ത​മി​ഴി​ലും ഹി​ന്ദി​യി​ലും ഓ​രോ ക​വി​ത​ക​ളും അ​വ​ത​രി​പ്പി​ച്ചു. ദി​ന​ക​വി, ശ്യാം​സ​ന്ധ്യാ​ല​യം എ​ന്നി​വ​ർ മ​ല​യാ​ളം ക​ഥ​ക​ളും അ​വ​ത​രി​പ്പി​ച്ചു.