ഗാ​ന്ധി​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ ദി​നാ​ച​ര​ണം നാളെ
Wednesday, January 29, 2020 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: ഗാ​ന്ധി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ 150 ഗാ​ന്ധി​ദീ​പ​ങ്ങ​ൾ തെ​ളി​ക്കു​ന്നു.
അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നു പ്ര​മു​ഖ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി ബോ​ധേ​ശ്വ​ര​ന്‍റെ ഭ​വ​ന​ത്തി​ൽ നി​ന്നും കൊ​ളു​ത്തു​ന്ന ദീ​പ​ശി​ഖ സ്പോ​ർ​ട്ട്സ് താ​ര​ങ്ങ​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ​ത്തി​ക്കും.
തു​ട​ർ​ന്നു പ്ര​മു​ഖ ഗാ​യ​ക​രും ക​വി​ക​ളും ചേ​ർ​ന്നൊ​രു​ക്കു​ന്ന ഗാ​ന്ധി ഗാ​നാ​ഞ്ജ​ലി​യും ദേ​ശീ​യ ഐ​ക്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നു​മാ​യു​ള്ള പ്ര​തി​ജ്ഞ​യും ന​ട​ത്തും.
ആ​റി​നു പ്ര​മു​ഖ ഗാ​ന്ധി​യ·ാ​ർ, സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ, അ​ക്കാ​ഡ​മി​ക്-​നി​യ​മ​രം​ഗ​ത്തെ പ്ര​മു​ഖ​ർ, സാ​ഹി​ത്യ നാ​യ​ക·ാ​ർ, ക​വി​ക​ൾ തു​ട​ങ്ങി 150 വി​ശി​ഷ്ട വ്യ​ക്തി​ക​ൾ 150 ഗാ​ന്ധി ദീ​പ​ങ്ങ​ൾ തെ​ളി​ക്കും.