വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണം: നി​യ​മ​സ​ഭാ സ​മി​തി സ​ന്ദ​ർ​ശ​നം ന​ട​ത്തി
Friday, January 24, 2020 12:29 AM IST
വി​ഴി​ഞ്ഞം: നി​ശ്ച​യി​ച്ച കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണംപൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ളനി​യ​മ​സ​ഭാ സ​മി​തി പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മു​ല്ലൂ​രി​ൽ എ​ത്തി​യ സം​ഘം വി​സി​ൽ അ​ധി​കൃ​ത​രും അ​ദാ​നി ഗ്രൂ​പ്പ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
​തു​ട​ർ​ന്ന് നി​ർ​മാ​ണ​മേ​ഖ​ല മു​ഴു​വ​ൻ സ​ന്ദ​ർ​ശി​ച്ച അം​ഗ​ങ്ങ​ൾ നി​ല​വി​ലെ​പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം നീ​ട്ടി ന​ൽ​കി​ല്ലെ​ന്നും പ​ദ്ധ​തി​ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നു സ​മി​തി നി​ർ​ദേ​ശി​ച്ചു.​ക​ല്ലി​ന്‍റെ ദൗ​ർ​ല​ഭ്യം മ​റി​ക​ട​ക്കാ​ൻ പ​ദ്ധ​തി​ക്കു മാ​ത്ര​മാ​യി പാ​റ പൊ​ട്ടി​ക്കാ​ൻ​അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഇ​തി​നാ​യി ചേ​ര​ണ​മെ​ന്നും സ​മി​തി നി​ർ​ദേ​ശി​ച്ചു. ബ്രേ​ക്ക് വാ​ട്ട​ർ​പ്രോ​ജ​ക്ട് ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ന് പാ​റ​യു​ടെ അ​ഭാ​വ​മാ​ണ് കാ​ര​ണ​മാ​യി അ​ദാ​നി ഗ്രൂ​പ്പ് സ​മി​തി​ക്ക് മു​ന്നി​ൽ നി​ര​ത്തി​യ​ത്. കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്ന് പാ​റ​കൊ​ണ്ടു​വ​ന്നി​ട്ടും ഇ​തു മ​തി​യാ​കു​ന്നി​ല്ല. അ​തി​നാ​ൽ ഖ​ന​ന​ത്തി​നു കൂ​ടു​ത​ൽ ക്വാ​റി​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​ക​ണ​മെ​ന്നും ക​മ്പ​നി സ​മി തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​സ​ർ​ക്കാ​രി​നെ വി​ഷ​യ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്നും സി. ​ദി​വാ​ക​ര​ൻ പ​റ​ഞ്ഞു.​
മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ത​ട​സ​ങ്ങ​ൾ നീ​ക്കി നി​ർ​മാ​ണം​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും സ​മി​തി നി​ർ​ദ്ദേ​ശി​ച്ചു. ക​രാ​ർ പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​നു​ള്ള നോ​ട്ടീ​സ്ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മൂ​ന്നു​മാ​സം കൂ​ടി ക​ഴി​ഞ്ഞാ​ൽ അ​ദാ​നി ഗ്രൂ​പ്പി​ൽ നി​ന്നും​ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​മെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നും അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും സ​മി​തി വ്യ​ക്ത​മാ​ക്കി.​എം​എ​ൽ​എ​മാ​രാ​യ എം. ​ഉ​മ്മ​ർ, സ​ണ്ണി ജോ​സ​ഫ്, കെ. ​രാ​ജേ​ന്ദ്ര​ൻ, എം. ​വി​ൻ​സ​ന്‍റ് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.