ജ​ന​മൈ​ത്രി ബീ​റ്റ് ഡ്യൂ​ട്ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​റ്റ​വാ​ളി​ക​ളെ നി​രീ​ക്ഷി​ക്കും
Friday, January 24, 2020 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: ജ​ന​മൈ​ത്രി ബീ​റ്റ് ഡ്യൂ​ട്ടി​യ്ക്ക് പോ​കു​ന്ന ബീ​റ്റ് ഓ​ഫീ​സ​ർ​മാ​ർ അ​താ​ത് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ജ​ന​മൈ​ത്രി വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു പു​റ​മേ കു​റ്റ​വാ​ളി​ക​ളെ കു​റി​ച്ച് കൂ​ടി വി​വ​ര​ശേ​ഖ​ര​ണ​വും നി​രീ​ക്ഷ​ണ​വും ന​ട​ത്ത​ണ​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​ര്‍​ദേ​ശം ന​ല്‍​കി. ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ല്‍ വ​ച്ച് ന​ട​ന്ന സി​റ്റി​യി​ലെ ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് അ​ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​താ​ത് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കേ​ഡി, ഡി​സി, റൗ​ഡി, ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം ക​രു​ത​ൽ​ത​ട​ങ്ക​ൽ ക​ഴി​ഞ്ഞ് പു​റ​ത്ത് ഇ​റ​ങ്ങി​യ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍ നി​രീ​ക്ഷി​ക്കേ​ണ്ട​ത്. മോ​ഷ​ണ കേ​സു​ക​ൾ ഉ​ൾ​പ്പെ​ട്ട ആ​ളു​ക​ൾ, മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യാ​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ എ​ന്നി​ങ്ങ​നെ​യു​ള്ള​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക​യും, അ​വ​രു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് എ​സ്എ​ച്ച്ഒാ​മാ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും.
ജ​ന​മൈ​ത്രി ഓ​ഫീ​സ​ര്‍​മാ​ര്‍ ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​മ്പോ​ള്‍ പു​തു​താ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ പോ​ലീ​സ് എ​മ​ര്‍​ജ​ന്‍​സി ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​ര്‍ ആ​യ 112 നെ ​കു​റി​ച്ച് വീ​ട്ടു​കാ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ നി​ര്‍​ദേ​ശി​ച്ചു. എ​സ്എ​ച്ച്ഒ​മാ​ർ ജ​ന​മൈ​ത്രി മീ​റ്റി​ങ്ങു​ക​ള്‍ കൃ​ത്യ​മാ​യി ന​ട​ത്ത​ണം. വീ​ടു​ക​ളി​ലും റ​സി​ഡ​ന്‍റ്സ് ഏ​രി​യാ കേ​ന്ദ്രീ​ക​രി​ച്ചും സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.
ബീ​റ്റ് ഓ​ഫീ​സ​ർ​മാ​ർ ബീ​റ്റ് പോ​കു​ന്ന അ​വ​സ​ര​ത്തി​ൽ ത​ങ്ങ​ളു​ടെ ഒ​ഫീ​ഷ്യ​ല്‍ ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ കൂ​ടി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ജ​ന​മൈ​ത്രി ഓ​ഫീ​സ​ര്‍​മാ​ര്‍ ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ സ്വ​ഭാ​വം നി​ല​നി​ര്‍​ത്തി​കൊ​ണ്ട് ത​ന്നെ എ​സ്എ​ച്ച്ഓ മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും അ​ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി.