കു​ഴി​മാ​ട​ത്തി​ൽ നി​ന്ന് മോ​ഷ​ണ​ സ്വ​ർ​ണം ക​ണ്ടെ​ത്തി
Friday, January 24, 2020 12:29 AM IST
ചി​റ​യി​ൻ​കീ​ഴ്: കു​ഴി​മാ​ട​ത്തി​ൽ നി​ന്ന് ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് മോ​ഷ​ണ​സ്വ​ർ​ണം ക​ണ്ടെ​ത്തി. ക​വ​ല​യൂ​ർ പാ​ർ​ത്തു​കോ​ണം ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ്ര​വാ​സി​യാ​യ അ​ശോ​ക​ന്‍റെ വീ​ട്ടി​ൽ നി​ന്നും മോ​ഷ​ണം പോ​യ 40 പ​വ​നി​ല​തി​കം​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് കു​ഴി​മാ​ടം മാ​ന്തി ക​ണ്ടെ​ത്തി​യ​ത് .

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ ര​തീ​ഷി​ന്‍റെ (ക​ണ്ണ​പ്പ​ൻ) ക​ട​യ്ക്കാ​വൂ​ർ ക​വ​ല​യൂ​ർ ഉ​ള്ള ഭാ​ര്യാ പി​താ​വി​നെ അ​ട​ക്കം ചെ​യ്ത സ്ഥ​ല​ത്ത് നി​ന്നാ​ണ് മോ​ഷ​ണ​മു​ത​ലു​ക​ൾ ക​ണ്ടെ​ത്തി​യ​ത് . കോ​ട​തി​യി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ശ​യം ഉ​ള്ള സ്ഥ​ല​ങ്ങ​ൾ കി​ള​ച്ച് നോ​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണി​ള​കി കി​ട​ന്ന കു​ഴി​മാ​ടം നോ​ക്കി​യ​തി​ലൂ​ടെ​യാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ര​തീ​ഷ് കി​ളി​മാ​നൂ​രി​ലെ ബാ​ർ ഹോ​ട്ട​ലി​ലെ സെ​ക്യൂ​രി​റ്റി​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് , ക​ട​യ്ക്ക​ൽ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 500 പ​വ​നി​ല​തി​കം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം ന​ട​ത്തി​യ കേ​സ് ഉ​ൾ​പ്പെ​ടെ ഒ​ട്ട​ന​വ​ധി പി​ടി​ച്ചു​പ​റി, ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം വെ​ഞ്ഞാ​റ​മൂ​ട് , തേ​മ്പാ​മൂ​ട് സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ ഇ​യാ​ളെ ഗോ​വ​യി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ടി​യി​ലാ​യാ​ലും മോ​ഷ​ണ​മു​ത​ലു​ക​ളെ കു​റി​ച്ച് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ബ​ളി​പ്പി​ച്ചി​രു​ന്നു. അ​തി​നെ ക​ട​ത്തി​വെ​ട്ടു​ന്ന നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് പ്ര​തി​യി​ൽ നി​ന്നും മോ​ഷ​ണ’​മു​ത​ലു​ക​ൾ മു​ഴു​വ​ൻ ക​ണ്ടെ​ടു​ത്ത​ത്.

ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി പി.​എ. ബേ​ബി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ് എം ​റി​യാ​സ് ,സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് വി​ക്ര​മാ​ദി​ത്യ​ൻ, ഗ്രേ​ഡ് എ​സ്ഐ വി​ജ​യ​കു​മാ​ർ , എ​എ​സ്ഐ ദി​ലീ​പ് , മ​ഹേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി മോ​ഷ​ണ​മു​ത​ലു​ക​ൾ വീ​ണ്ടെ​ടു​ത്ത​ത് .