റോ​ഡ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്നയാ​ള്‍ മ​രി​ച്ചു
Friday, January 24, 2020 12:17 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ക​ലു​ങ്ക് ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളി​നു സ​മീ​പം ഉ​ണ്ടാ​യ റോ​ഡ​പ​ക​ട​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ക​ണ്ണ​റ​വി​ള കാ​ഞ്ഞി​രം നി​ന്ന ആ​രോ​മ​യി​ല്‍ സു​ധാ​ക​ര സേ​വ്യ​ര്‍ (79- റി​ട്ട. യു​ഡി ക്ലാ​ര്‍​ക്ക് , നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ) ചി​കി​ത്സ​യി​ലി​രി​ക്കെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. ക​ണ്ണ​റ​വി​ള യി​ല്‍ നി​ന്നും അ​വ​ണാ​കു​ഴി​യി​ലേ​ക്ക് വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ന്‍ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന സു​ധാ​ക​ര​നെ അ​മി​ത​വേ​ഗ​ത്തി​ല്‍ എ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു, മു​ഖ​ത്തും ത​ല​യി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ധാ​ക​ര​ന്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. സം​സ്കാ​രം 24നു ​രാ​വി​ലെ ഒ​ന്പ​തി​ന്. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ 28ന്. ​ഭാ​ര്യ: പൗ​ളി​ന്‍. മ​ക്ക​ള്‍: മ​നോ​ജ് കെ. ​സേ​വ്യ​ര്‍ (നോ​ര്‍​ട്ട​ല്‍ ടെ​ക്നോ​പാ​ര്‍​ക്ക്), മ​ഞ്ജു​ഷ കെ. ​സേ​വ്യ​ര്‍ (ടൈ​പ്പി​സ്റ്റ്, ബീ​വ​റേ​ജ് കോ​ര്‍​പ്പ​റേ​ഷ​ന്‍), മ​നു കെ. ​സേ​വ്യ​ര്‍ (അ​ധ്യാ​പ​ക​ന്‍ ക​ണ്ണൂ​ര്‍). മ​രു​മ​ക്ക​ള്‍: ഷീ​ബ, (ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍, പാ​ല​ക്കാ​ട് ), റെ​ജി കു​മാ​ര്‍ (പ്രി​ന്‍​സി​പ്പ​ല്‍ ജി​വി​എ​ച്ച്എ​സ്എ​സ് മ​ല​യി​ന്‍​കീ​ഴ്), അ​നു (സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ്, ക​ണ്ണൂ​ര്‍ ).