ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Thursday, January 23, 2020 12:03 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മോ​ട്ടോ​ർ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ആ​നാ​കു​ടി കാ​ഞ്ഞി​രം​പാ​റ ച​രു​വി​ള വീ​ട്ടി​ൽ ബാ​ല​ൻ - ശ്യാ​മ​ള ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ​ജി (24) ആ​ണ് മ​രി​ച്ച​ത്. ന​വം​ബ​ർ 22ന് ​കി​ളി​മാ​നൂ​ർ ഇ​ര​ട്ട​ച്ചി​റ ജം​ഗ്ഷ​നു സ​മീ​പം സ​ജി ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കും മ​റ്റൊ​രു ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സ​ജി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​ഞ്ഞി​രം​പാ​റ കോ​ള​നി​യി​ൽ സു​ശീ​ല​ന്‍റെ മ​ക​ൻ വി​ന​യ​ൻ (25) സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന സ​ജി ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു .