ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ മോ​ക് ഡ്രി​ൽ ന​ട​ത്തി
Thursday, January 23, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ​ർ​വീ​സ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മോ​ക്ക് ഡ്രി​ൽ ന​ട​ത്തി.
തീ​പി​ടു​ത്ത​മു​ണ്ടാ​കു​ന്ന അ​ത്യാ​ഹി​ത ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ത്തണ്ടേ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളേ​യും ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രേ​യും ബോ​ധ​വ​ത്ക്ക​രി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ൽ തീ​പി​ടു​ത്ത​മു​ണ്ടാ​കു​ന്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ക​സേ​ര​ക്കു​രു​ക്കി​ൽ ഹെ​ൽ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഐ.​പി. ബി​നു​വി​നെ ന​ഗ​ര​സ​ഭാ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ൽ നി​ന്ന് താ​ഴെ എ​ത്തി​ച്ച് ഡെ​മോ​ണ്‍​സ്ട്രേ​ഷ​ൻ ന​ട​ത്തി.
‌ ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് സ്ക്വാ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് യൂ​ണി​ഫോ​മി​ൽ ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നൈ​റ്റ് വി​ഷ​ൻ കാ​മ​റ​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.