ഹ​രി​ത അ​വാ​ർ​ഡ് ന​ഗ​ര​സ​ഭ ഏ​റ്റു​വാ​ങ്ങി
Thursday, January 23, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: 2019 ലെ ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഹ​രി​ത അ​വാ​ർ​ഡി​ന് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ അ​ർ​ഹ​മാ​യി. ക​ന​ക​ക്കു​ന്ന് സൂ​ര്യ​കാ​ന്തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്തി​യ ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യ്ക്കു വേ​ണ്ടി മേ​യ​ർ കെ ​ശ്രീ​കു​മാ​ർ 10 ല​ക്ഷം രൂ​പ​യും ഫ​ല​ക​വും സാ​ക്ഷ്യ​പ​ത്ര​വും അ​ട​ങ്ങി​യ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.
ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2018-19 ൽ ​ശു​ചി​ത്വം, കൃ​ഷി, ജ​ല സം​ര​ക്ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡ്. മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി ത​രം​തി​രി​ക്കു​ന്ന​തി​ലും ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്കു​ന്ന​തി​നും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ, ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​ൽ കാ​ണി​ച്ച മി​ക​വ്, ജ​ല​സ്രോ​ത​സു​ക​ളു​ടെ പു​ന​രു​ജീ​വ​ന​ത്തി​നാ​യി ന​ഗ​ര​സ​ഭ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജൈ​വ​കൃ​ഷി പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യെ ഒ​ന്നാ​മ​ത് എ​ത്തി​ച്ച​ത്.
ബ​യോ ക​ന്പോ​സ്റ്റ​ർ ബി​ന്നു​ക​ൾ, പോ​ർ​ട്ട​ബി​ൾ തു​ന്പൂ​ർ​മൂ​ഴി എ​യ്റോ​ബി​ക് ബി​ന്നു​ക​ൾ, ക​രി​യി​ല സം​ഭ​ര​ണി​ക​ൾ, ഡ്രൈ ​വേ​സ്റ്റ് സെ​ഗ്രി​ഗേ​റ്റ​ഡ് ക​ള​ക്ഷ​ൻ ഹ​ബ്ബു​ക​ൾ, ഡ്രൈ ​വേ​സ്റ്റ് ക​ള​ക്ഷ​ൻ ക​ലï​ർ, ഗ്രീ​ൻ ആ​ർ​മി, സ്മാ​ർ​ട്ട് ട്രി​വാ​ൻ​ഡ്രം മൊ​ബൈ​ൽ ആ​പ്പ് തു​ട​ങ്ങി നി​ര​വ​ധി ന​വീ​ന​മാ​യ പ​ദ്ധ​തി​ക​ൾ, മാ​ലി​ന്യ പ​രി​പാ​ല​ന​രം​ഗ​ത്ത് ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കി​യി​രു​ന്നു. കി​ള്ളി​യാ​റി​ന്‍റെ​യും തെ​റ്റി​യാ​ർ തോ​ടി​ന്‍റെ​യും പാ​ർ​വ്വ​തി പു​ത്ത​നാ​റി​ന്‍റെ​യും ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ടി​ന്‍റെ​യും ശു​ചീ​ക​ര​ണ​ത്തി​ലും പു​ന​രു​ജീ​വ​ന​ത്തി​ലും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. സെ​പ്റ്റേ​ജ് മാ​ലി​ന്യ​ത്തി​ന്‍റെ ശേ​ഖ​ര​ണ-​സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബൈ​ലോ പാ​സാ​ക്കു​ക​യും ഇ​തി​ലേ​യ്ക്കാ​യി സോ​ഫ്റ്റ് വെ​യ​റും മൊ​ബൈ​ൽ​ആ​പ്പും ത​യാ​റാ​ക്കു​ക​യും ചെ​യ്തു.
ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ര​ണ്ട് കോ​ടി ലി​റ്റ​റി​ല​ധി​കം സെ​പ്റ്റേ​ജ് മാ​ലി​ന്യ​മാ​ണ് ശേ​ഖ​രി​ച്ച് സം​സ്ക​രി​ച്ച​ത്. ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ച്ച അ​വാ​ർ​ഡ് മു​ഴു​വ​ൻ ന​ഗ​ര​വാ​സി​ക​ൾ​ക്കു​മാ​യി സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ പ​രി​പാ​ല​ന പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​യ​ത്നി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ൾ, ജീ​വ​ന​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ, ഗ്രീ​ൻ ആ​ർ​മി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ മേ​യ​ർ ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു.