റെ​യി​ൽ​വേ സീ​നി​യ​ർ സെ​ക്ഷൻ എ​ൻ​ജി​നി​യ​ർ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു; ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ
Thursday, January 23, 2020 12:00 AM IST
ക​ഴ​ക്കൂ​ട്ടം : തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​ൻ, കൊ​ച്ചു വേ​ളി ഓ​ഫീ​സി​ലെ സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​റെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൗ​ഡി​ക്കോ​ണം ചെ​ല്ല​മം​ഗ​ലം അ​ക്ക​ര​വി​ള എ​സ് ആ​ർ നി​വാ​സി​ൽ ര​വി​കു​മാ​റി​ന്‍റെ​യും പ​രേ​ത​യാ​യ ശോ​ഭ​ന​കു​മാ​രി​യു​ടെ​യും മ​ക​ൻ സ​ജി​ത്ത് (42)ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റി​ന് കൊ​ച്ചു​വേ​ളി​യ്ക്കും ഓ​ൾ​സെ​യി​ൻ​സ് കോ​ള​ജി​നും ഇ​ട​യ്ക്ക് ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പ​മു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​യ്ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം കോ​ഴി​ക്കോ​ട് ജ​നാ​ശ​ദാ​ബ്ദി ട്രെ​യി​ൻ ആ​യി​രി​യ്ക്കാം ത​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ജോ​ലി സ്ഥ​ല​ത്തെ അ​ഴി​മ​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ജ​നു​വ​രി എ​ട്ടി​ന് എ​ഡി​ആ​ർ​എ​മ്മി​ന് സ​ജി​ത് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഏ​ത് നി​മി​ഷ​വും ജീ​വ​ന് എ​ന്തും സം​ഭ​വി​ക്കാ​മെ​ന്നും, അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും റെ​യി​ൽ​വേ ആ​സ്ഥാ​ന​ത്ത് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യി പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്ക​രു​തെ​ന്നും ഭാ​ര്യ​യോ​ട് സ​ജി​ത്ത് പ​റ​ഞ്ഞി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.
റെ​യി​ൽ​വേ​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ക്കാ​നും സ​ജി​ത് ആ​ലോ​ചി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തി​ന് ജോ​ലി​ക്കു​പോ​യ സ​ജി​ത്ത് ബു​ധ​നാ​ഴ്ച രാ​വി​ലെ 5.30 ന് ​ഭാ​ര്യ​യെ വി​ളി​ച്ച് വീ​ട്ടി​ലേ​യ്ക്ക് തി​രി​യ്ക്കു​ന്ന​താ​യും പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് മ​ര​ണ വി​വ​രം പോ​ലീ​സ് വീ​ട്ടി​ൽ വി​ളി​ച്ച് അ​റി​യി​ക്കു​ന്ന​ത്. മൊ​ബൈ​ലി​ൽ സം​സാ​രി​ച്ചു കൊ​ണ്ട് പാ​ളം ക​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രി​ൽ ഒ​രാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. സ​ജി​ത്തി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഭാ​ര്യ: ആ​ർ. കെ. ​അ​ശ്വി​നി. മ​ക​ൾ: ആ​റ് മാ​സം പ്രാ​യ​മാ​യ അ​നി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ർ. എ​സ്. ര​ജി​ത്, ആ​ർ. എ​സ്. സ​രി​ത. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ദു​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ അ​ട​ക്കം ചെ​യ്തു.