അ​ഗ്രി ബി​സി​ന​സ് ഇ​ന്‍​ക്യൂ​ബേ​ഷ​ന്‍ സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം 29ന്
Thursday, January 23, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര​യി​ലെ മു​ണ്ടേ​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന അ​ഗ്രി ബി​സി​ന​സ് ഇ​ന്‍​ക്യൂ​ബേ​ഷ​ന്‍ സെ​ന്‍റ​ര്‍ 29ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ര്‍​ഷി​ക ഉ​ത്പ​ന്ന നി​ര്‍​മാ​ണ പ​രി​ശീ​ല​ന സേ​വ​ന​ത്തി​നു​ള്ള അ​ഗ്രി ബി​സി​ന​സ് ഇ​ന്‍​ക്യൂ​ബേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം 29ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍ നി​ര്‍​വ​ഹി​ക്കും. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ അ​ഗ്രി ബി​സി​ന​സ് ഇ​ന്‍​ക്യൂ​ബേ​ഷ​ന്‍ സെ​ന്‍റ​ര്‍ സ്ഥാ​പി​ത​മാ​കു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 24 ല​ക്ഷം രൂ​പ​യാ​ണ് നി​ര്‍​മാ​ണ ചെ​ല​വ്. ച​ട​ങ്ങി​ല്‍ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, നെ​ടു​മ​ങ്ങാ​ട് ബ്ലാ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.