ആ​റ്റു​കാ​ൽ പൊ​ങ്കാ​ല: റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ പു​രോ​ഗ​തി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ വി​ല​യി​രു​ത്തി
Thursday, January 23, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ഷേ​ത്ര​ത്തി​ന് ചു​റ്റു​മു​ള്ള 21 പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ൽ 17 എ​ണ്ണ​വും ഉ​ന്ന​ത സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. ബാ​ക്കി നാ​ലു റോ​ഡു​ക​ൾ 31 ന് ​മു​ന്പ് ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
2019 ഡം​സം​ബ​ർ 31 ന​കം സം​സ്ഥാ​ന​ത്ത് ത​ക​രാ​റി​ലാ​യ റോ​ഡു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ശ്ച​യി​ച്ചി​രു​ന്നു.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ര​ള ഹൈ​ക്കോ​ട​തി​യും ഇ​തേ നി​ർ​ദ്ദേ​ശം മു​ന്നോ​ട്ട് വ​ച്ചി​രു​ന്നു.
17 റോ​ഡു​ക​ളും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​മ്മാ​ണ ത​ട​സം നേ​രി​ട്ട നാ​ല് റോ​ഡു​ക​ളാ​ണ് 31 ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ പോ​കു​ന്ന​ത്.
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല സം​ബ​ന്ധി​ച്ച റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ പു​രോ​ഗ​തി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ വി​ളി​ച്ച് ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജ്യോ​തി, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഹ​രി​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
2.14 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.​പ​ടി​ഞ്ഞാ​റെ​കോ​ട്ട - കൈ​ത​മു​ക്ക് (പു​ന്ന​പു​രം കോ​ള​നി), സം​ഗീ​ത കോ​ള​ജ് - ഗ​സ്റ്റ് ഹൗ​സ് (റ​സി​ഡ​ൻ​ഷ​ൽ റോ​ഡ്), പൂ​ജ​പ്പു​ര - തി​രു​മ​ല റോ​ഡ്, വ​ഴു​ത​ക്കാ​ട് - ജ​ഗ​തി - പൂ​ജ​പ്പു​ര റോ​ഡ്, സി​ഐ​ടി റോ​ഡ്, ജ​ഗ​തി - ഇ​ട​പ്പ​ഴ​ഞ്ഞി റോ​ഡ്, ക​ര​മ​ന - സോ​മ​ൻ ന​ഗ​ർ - കാ​ല​ടി റോ​ഡ്, ഹൗ​സിം​ഗ് ബോ​ർ​ഡ് - മോ​ഡ​ൽ സ്കൂ​ൾ ജം​ഗ്ഷ​ൻ - മ്യൂ​സി​ക് കോ​ള​ജ് റോ​ഡ്, തൈ​ക്കാ​ട് ഗ​സ്റ്റ് ഹൗ​സ് - കീ​ഴെ ത​ന്പാ​ന്നൂ​ർ റോ​ഡ്, ഡി​പി​ഐ - വ​നി​താ കോ​ള​ജ് റോ​ഡ്, കി​ഴ​ക്കേ​ക്കോ​ട്ട - കി​ള്ളി​പ്പാ​ലം റോ​ഡ് (ചാ​ല റോ​ഡ്), കൃ​പ തി​യ​റ്റ​ർ - അ​ജ​ന്ത തി​യ​റ്റ​ർ - സെ​ന്‍റ​ർ തി​യ​റ്റ​ർ, ആ​രി​ശാ​ല റോ​ഡ്, അ​ട്ട​കു​ള​ങ്ങ​ര - തി​രു​വ​ല്ലം റോ​ഡ്, തി​രു​മ​ല - തൃ​ക്ക​ണ്ണ​പു​രം റോ​ഡ്, വെ​ള്ള​യ​ന്പ​ലം - തൈ​ക്കാ​ട് റോ​ഡ് (മൂ​ന്ന് റീ​ച്ച്) എ​ന്നി​വ​യാ​ണ് പൂ​ർ​ത്തി​യാ​യ റോഡുകൾ.