പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​നം: 32.27 കോ​ടി അ​നു​വ​ദി​ച്ചു
Thursday, January 23, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നാ​യി കി​ഫ്ബി മു​ഖേ​ന 32.27 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. എ​ത്ര​യും വേ​ഗം നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​രം​ഭി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി വി​ശ​ദ​മാ​യ രൂ​പ​രേ​ഖ​യാ​ണ് എ​സ്പി​വി ആ​യി​ട്ടു​ള്ള കി​റ്റ്കോ ത​യാ​റാ​ക്കി കി​ഫ്ബി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.
നാല് നി​ല​ക​ളോ​ട് കൂ​ടി​യ ആ​ശു​പ​ത്രി ബ്ലോ​ക്കാ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗം, ട്രോ​മ​കെ​യ​ര്‍, ഒ​പ വി​ഭാ​ഗം, ഐ​സി​യു, ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍ കോം​പ്ല​ക്സ്, പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ഈ ​ബ്ലോ​ക്കി​ലു​ണ്ടാ​കു​ക .